»   » അഞ്ജലി തിരിച്ചുവന്നു; സ്‌റ്റേഷനില്‍ ഹാജരായി

അഞ്ജലി തിരിച്ചുവന്നു; സ്‌റ്റേഷനില്‍ ഹാജരായി

Posted By:
Subscribe to Filmibeat Malayalam

ഹൈദരാബാദ്: വിവാദങ്ങള്‍ക്ക് വിരാമമിട്ട് തെന്നിന്ത്യന്‍ സിനിമാ താരമായ അഞ്ജലി പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോഴും ആരാധകരുടെ മനസ്സില്‍ സംശയങ്ങള്‍ ബാക്കി. എന്താണ് അഞ്ജലിക്ക് പറ്റിയത്. ആരാണ് അഞ്ജലിയെ പീഡിപ്പിക്കുന്നത്? ഹൈദരാബാദ് ജൂബിലി ഹില്‍സ് പോലീസ് സ്റ്റഷനിലാണ് നടി നേരിട്ടെത്തുകയായിരുന്നു. പോലീസ് അഞ്ജലിയെ ചോദ്യം ചെയ്തു. നേരത്തെ അഞ്ജലിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

താന്‍ ഒരു അജ്ഞാത കേന്ദ്രത്തില്‍ ഉണ്ട് എന്നും രണ്ടാനമ്മയുടെ പീഡനം സഹിക്കാന്‍ വയ്യാതെ ഒളിച്ചു കഴിയുകയാണ് എന്നും അഞ്ജലി അറിയിച്ചിരുന്നു. സഹോദരന്‍ രവിശങ്കറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും എവിടെയാണ് അഞ്ജലി എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഞ്ജലിയുടെ ഫോണ്‍ ലഭിച്ചു എങ്കിലും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളതിനാല്‍ പരാതി പിന്‍വലിക്കാന്‍ പോലീസ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അഞ്ജലി നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

രണ്ടാനമ്മയായ ഭാരതീദേവിയും സംവിധായകന്‍ കലാഞ്ജിയവും തന്നെ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി കഴിഞ്ഞ ആഴ്ച താരം രംഗത്തെത്തിയതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പരാതിക്ക് പിന്നാലെ അഞ്ജലിയെ കാണാതായത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചു.

അങ്ങാടിത്തെരു എന്ന സൂപ്പര്‍ ചിത്രത്തിലൂടയൊണ് അഞ്ജലി സിനിമാലോകത്തെത്തിയത്. തുടര്‍ന്ന് അഭിനയിച്ച എങ്കെയും എപ്പോതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയസൂര്യയുടെ നായികയായി മലയാളത്തിലും അഞ്ജലി അഭിനയിച്ചു. കുടുംബക്കാര്‍ സ്വത്തിന് വേണ്ടി ചൂഷണം ചെയ്യുന്നുസ പീഡിപ്പിക്കപ്പെടുന്നു എന്നത് സിനിമാ നായികമാരുടെ സ്ഥിരം പരാതിയാണ്, ഇത്തരം കേസുകളിലെ ഒടുവിലത്തെ ഉദാഹരണമാണ് അഞ്ജലി.

English summary
Actress Anjali is forfeited in police station after a week time. Earlier she was missing and alleged that is being harassed by family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam