»   » 'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

By: Rohini
Subscribe to Filmibeat Malayalam

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് മീര ജാസ്മിന്‍. പത്ത് കല്‍പനകള്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് മീര എത്തുന്നത്. ഒരു സ്ത്രീ പക്ഷ ചിത്രമാണ് പത്ത് കല്‍പനകള്‍.

ജയില്‍ജീവിതത്തില്‍ നിന്ന് ഇവര്‍ എന്ത് പഠിക്കുന്നു? മീരാ ജാസ്മിന്‍

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അര്‍ഹിയ്ക്കുന്ന പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ മാത്രമേ താന്‍ ഇനി അഭിനയിക്കുകയുള്ളൂ എന്ന് മീര ജാസ്മിന്‍ പറഞ്ഞു. ഇവിടെ നായികമാര്‍ വെറുമൊരു അലങ്കാര വസ്തുവാണെന്നാണ് മീര പറയുന്നത്.

'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

ഇവിടെ നടികള്‍ വെറും അലങ്കാരവസ്തുക്കള്‍ മാത്രമാണ്. നായക നടനോടൊപ്പം പാട്ടുപാടി നടക്കുന്ന വര്‍ണ്ണാഭമായ ഒരു വസ്തു- മീര പറയുന്നു

'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

അങ്ങനെ ഒരു വെറും ജഡമായി നിന്നുകൊടുക്കുവാന്‍ എനിക്ക് താല്‍പ്പര്യമില്ല. അതുകൊണ്ടാണ് സിനിമയില്‍നിന്നും തീര്‍ത്തും ഒഴിഞ്ഞുനിന്നത്.

'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

എനിക്ക് എന്റേതായ ഒരു ലോകമുണ്ട്. സന്തോഷം നിറഞ്ഞ ആ ലോകത്തേയ്ക്ക് പുറത്തുനിന്നാരേയും ഞാന്‍ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ എന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ എനിക്ക് ബാധകവുമല്ല.

'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

വിവാഹിതയായ ഒരു നടി തന്റെ തൊഴില്‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം പുരുഷാധിപത്യമുള്ള ഈ സമുദായം തന്നെയാണ്. നടികളെ വെറും കാഴ്ചവസ്തുക്കളായിട്ടാണ് ലോകം കാണുന്നത്.

'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

വിവാഹമോ കുടുംബമോ കുട്ടികളോ ഒരഭിനേത്രിയുടെ വളര്‍ച്ചയെ ബാധിക്കുന്നില്ല. കുടുംബത്തിന്റെ സഹകരണമില്ലായ്മയും വിവാഹിതയായ നടിയെ തൊഴിലുപേക്ഷിക്കുവാന്‍ നിര്‍ബന്ധിതയാക്കുന്നു.

'നടികള്‍ വെറും അലങ്കാര വസ്തുക്കള്‍ മാത്രം, അങ്ങനെ നിന്ന് കൊടുക്കാന്‍ എനിക്ക് താത്പര്യമില്ല'

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളില്‍ മാത്രമേ ഇനി ഞാന്‍ ഉണ്ടാവുകയുള്ളൂ- മീര ജാസ്മിന്‍ പറഞ്ഞു.

English summary
Actress are just like a decorations for movies said Meera Jasmine
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam