»   » കൊച്ചിയിലെ ഇന്നലത്തെ ആള്‍ക്കുട്ടം പണ്ട് ഉമ്മ കാണാന്‍ വന്നവരാണ്?സണ്ണി ലിയോണിന് പിന്തുണയുമായി അരുന്ധതി

കൊച്ചിയിലെ ഇന്നലത്തെ ആള്‍ക്കുട്ടം പണ്ട് ഉമ്മ കാണാന്‍ വന്നവരാണ്?സണ്ണി ലിയോണിന് പിന്തുണയുമായി അരുന്ധതി

Posted By: Teresa John
Subscribe to Filmibeat Malayalam

പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നവരെ മോശക്കാരി ചിത്രീകരിക്കുന്ന കേരള സമൂഹത്തിന്റെ ചിന്തഗതികളില്‍ മാറ്റം വന്ന് തുടങ്ങിയിരിക്കുകയാണെന്ന് തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതിന്റെ ഉദാഹരണമായിരുന്നു ഇന്നലെ കൊച്ചിയിലേക്ക ഒഴുകിയെത്തിയ യുവാക്കളുടെ എണ്ണം. ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും സണ്ണി ലിയോണ്‍ എന്ന പോണ്‍ സ്റ്റാറിന് ഇന്നലെ കേരളത്തില്‍ നിന്നും ലഭിച്ചത് വന്‍ സ്വീകരണമായിരുന്നു.

ടൈറ്റാനിക്കിലിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

അതിനിടെ സണ്ണി ലിയോണ്‍ മോശം സ്ത്രീയാണെന്ന് പറഞ്ഞ് അവരെ അവഹേളിക്കാതെ പലരും സണ്ണിയ്ക്ക പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ നടി അരുന്ധതിയുമുണ്ട്. ഫേസ്ബുക്കിലൂടെയാണ് അരുന്ധതി സണ്ണി ലിയോണിന്‍ സൂപ്പറാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

 arundhathi

പോണ്‍ ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞ് നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണി സൂപ്പറാണ്. കുത്തകകള്‍ക്ക് വേണ്ടി സ്ത്രീശാക്തീകരണ പരസ്യങ്ങളില്‍ നിന്നുകൊടുക്കാത്ത, പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീ.

ആര്‍ക്കുമില്ലാത്ത അത്രയും പ്രതിഫലം വാങ്ങും! പക്ഷെ ഉമ്മ വെക്കാന്‍ പറ്റില്ലെന്ന് സായി പല്ലവി!

അവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുകതന്നെ വേണം. പക്ഷെ കൊച്ചിയില്‍ ഇന്നു കണ്ട ആണ്‍കൂട്ടം 2014 നവംബര്‍ 2 ന് ഉമ്മ കാണാന്‍ വന്നവരുടെ പുനഃസമാഗമമല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക! സണ്ണി ലിയോണിയെന്ന സുന്ദരിയും ധീരയുമായ സൂപ്പര്‍സ്റ്റാറിന്റെ ആരാധകരെ കൊണ്ട് കൊച്ചി സ്തംഭിക്കുന്ന ഒരു ദിവസമുണ്ടാകട്ടെ! എന്നുമാണ് അരുന്ധതി പറയുന്നത്.

English summary
Actress Arundhathi Saying About Sunny Leone's visit in Kochi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam