»   » നടി അസിനും അമ്മയായി, തനിക്ക് പിറന്നാള്‍ സമ്മാനമായി മാലാഖ പോലൊരു രാജകുമാരി വന്നുവെന്ന് അസിന്‍!

നടി അസിനും അമ്മയായി, തനിക്ക് പിറന്നാള്‍ സമ്മാനമായി മാലാഖ പോലൊരു രാജകുമാരി വന്നുവെന്ന് അസിന്‍!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും അവിടെ നിന്ന് ബോളിവുഡിലുമായി തിളങ്ങി നിന്ന നടിയാണ് അസിന്‍. വിവാഹശേഷം സിനിമ ജീവിതത്തില്‍ നിന്നും മാറി നിന്ന അസിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

സംവിധായകന്റെ പേര് കാണിച്ച് ആദ്യമായി കൈയടി വാങ്ങിയത് ഐവി ശശിയാണ്! ബാലചന്ദ്ര മേനോന്റെ അനുഭവം ഇങ്ങനെ!!

തങ്ങള്‍ക്കും മാലാഖ പോലൊരു പെണ്‍കുഞ്ഞ് ജനിച്ചെന്നും ആരാധകര്‍ തനിക്ക് തന്ന ആശംസകള്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നടി. മാത്രമല്ല തനിക്ക് കിട്ടാനാവുന്നതിലും മികച്ച പിറന്നാള്‍ സമ്മാനമാണ് മകളുടെ ജനനമെന്നും അസിന്‍ പറയുന്നു. നാളെയാണ് അസിന്റെ പിറന്നാള്‍. അതിനിടെയാണ് മകളുടെ ജനനവും.

asin

അസിന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടനുമായ അക്ഷയ് കുമാറും കുഞ്ഞ് മാലാഖയെ കാണാന്‍ ഹോസ്പിറ്റലില്‍ എത്തിയിരുന്നു. മാത്രമല്ല കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രവും അസിന് ആശംസകളും താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 2001 ല്‍ കുഞ്ചാക്കോ ബോബന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലൂടെയാണ് അസിന്‍ ആദ്യമായി സിനിമയിലഭിനയിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലുമായി ഒരുപാട് സിനിമകളിലഭിനയിച്ച അസിന്‍ ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

ദീപാവലിയ്ക്ക് ആശംസകള്‍ മാത്രമല്ല കോണ്ടത്തിന്റെ പരസ്യവും! വിവാദങ്ങളോട് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ!!

ബോളിവുഡില്‍ നിന്നും 2015 ല്‍ പുറത്തിറങ്ങിയ ' ഓള്‍ ഈസ് വെല്‍' എന്ന സിനിമയിലായിരുന്നു അവസാനമായി അസിന്‍ അഭിനയിച്ചിരുന്നത്. 2016 ലായിരുന്നു രാഹുല്‍ ശര്‍മ്മ എന്നയാളുമായി അസിന്‍ വിവാഹം കഴിച്ചത്. ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അസിന്റെ തിരിച്ചു വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
Actor Asin Thottumkal and husband Rahul Sharma on Tuesday welcomed their first child — a baby girl.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam