»   » നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് എന്താണ് പങ്ക്?? ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തി !!

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് എന്താണ് പങ്ക്?? ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തി !!

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ഇപ്പോള്‍ അനുഭവിയ്ക്കുന്നത് നടന്‍ ദിലീപാണ്. വ്യക്തിപരമായും ഔദ്യോഗികപരമായും നാല് മാസത്തോളമായി ദിലീപിനെ വേട്ടയാടുകയാണ് ആരോപണങ്ങള്‍. ഇപ്പോഴിതാ ഭാര്യ കാവ്യ മാധവനിലേക്കും അന്വേഷണം നീളുന്നു.

ദിലീപിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാനോ... പൊട്ടിക്കരയുന്ന കാവ്യ മാധവന്‍

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള മാവേലിപുരത്തെ വസ്ത്രവ്യാപാര സ്ഥാനപനത്തില്‍ പൊലീസ് പരിശോധന നടത്തിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ (ജൂണ്‍ 30) രാവിലെ 11 മണിയ്ക്ക് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ട് മണിവരെ നീണ്ടു നിന്നുവത്രെ.

രഹസ്യ പരിശോധന

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫീസില്‍ പരിശോധന നടത്തിയത്. അതീവ രഹസ്യമായിട്ടാണ് പൊലീസ് എത്തിയത്.

ആ കത്തിലുണ്ട്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്തു പണം ചോദിച്ചുകൊണ്ട് ജയിലില്‍ നിന്ന് പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരമാര്‍ശിക്കുന്ന 'കക്കനാട്ടെ ഷോപ്പി'നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ലക്ഷ്യയില്‍ നടത്തിയ പരിശോധന.

പരിശോധിക്കാന്‍ തീരുമാനിച്ചത്

ഇത് സംബന്ധിച്ച് സുനില്‍ വിശദമായ മൊഴി നല്‍കിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം കക്കനാട്ടെ ഷോപ്പില്‍ എത്തിയതായി കത്തില്‍ രണ്ടിടത്ത് സുനില്‍ പരമാര്‍ശിക്കുന്നുണ്ട്. ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

മൊഴിയില്‍ പറഞ്ഞത്

നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന്, ഒളിവില്‍ പോകുന്നതിന് മുന്‍പാണ് പ്രതി കക്കനാട്ടെ കടയില്‍ എത്തിയതായി മൊഴി നല്‍കിയത്. അപ്പോള്‍ ദിലീപ് ആലുവയിലാണെന്ന മറുപടി ലഭിച്ചതായും പറയുന്നു.

ഇതും ചോദിച്ചു

കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇത് സംബന്ധിച്ച ചില കാര്യങ്ങള്‍ തിരക്കിയിരുന്നുവത്രെ. പണമിടപാട് സംബന്ധിച്ച രേഖകളും കപ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ആ സ്ത്രീ ആര്?

സംഭവത്തിന് ശേഷം നടി നല്‍കിയ മൊഴിയില്‍ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. ആക്രമിയ്ക്കുന്നതിനിടെ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്ന് ആക്രമികള്‍ പറഞ്ഞതായാണ് മൊഴി. ആ സ്ത്രീ ആരാണെന്നത് സംബന്ധിച്ച ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കാവ്യയ്ക്ക് എന്താണ് പങ്ക്?

ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ ഉടമ കാവ്യയാണ്. ഈ കേസില്‍ ഇനി കാവ്യയും വലിച്ചിഴയ്ക്കപ്പെടുമോ.. കാവ്യയും ആക്രമിയ്ക്കപ്പെട്ട നടിയും ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ദിലീപുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഇരുവരും തെറ്റിപ്പിരിഞ്ഞത് എന്ന തരത്തില്‍ ചില ഗോസിപ്പുകളുണ്ട്.

English summary
Actress attack case: Police Raid in Kavya Madhavan's online textile shop office
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam