»   » നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ശ്രിത ശിവദാസിന് എന്താണ് പങ്ക്, ദിലീപുമായി ബന്ധമുണ്ടോ ??

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ശ്രിത ശിവദാസിന് എന്താണ് പങ്ക്, ദിലീപുമായി ബന്ധമുണ്ടോ ??

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സിനിമയിലെ പല പ്രമുഖരില്‍ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു. ഏറ്റവുമൊടുവില്‍ നടന്‍ സിദ്ദിഖിന്റെയും നടി ശ്രിത ശിവദാസിന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്.

ഓര്‍ഡിനറി സുന്ദരി ബോള്‍ഡ് ഗേളായി തിരിച്ചുവരുന്നു; വിവാഹം കഴിഞ്ഞത് പ്രശ്‌നമേ അല്ല!!

സിദ്ധിഖിന് ദിലീപുമായി അടുത്ത ബന്ധമുണ്ട്. തുടക്കം മുതല്‍ ദിലീപിനെ പിന്തുണച്ച താരമാണ് സിദ്ധിഖ്. പക്ഷെ വിവാഹത്തോടെ സിനിമാ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്ന ശ്രിത ശിവദാസിന് ഈ കേസുമായി എന്താണ് ബന്ധം.. എന്തിനാണ് ശ്രിതയെ ചോദ്യം ചെയ്തത് ?

നടിയുമായുള്ള അടുപ്പം

ആക്രമിയ്ക്കപ്പെട്ട നടിയുമായി നല്ല അടുപ്പമാണ് ശ്രിത ശിവദാസിന്. സംഭവത്തിന് ശേഷം ഒരു ദിവസം ആക്രമിയ്ക്കപ്പെട്ട നടി ശ്രിതയുടെ വീട്ടില്‍ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.

എന്തിന് താമസിച്ചു

ആക്രമിയ്ക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്ന് ശ്രിത പറഞ്ഞു. എന്റെ വിവാഹത്തിനൊക്കെ വന്നിട്ടുണ്ട്. ആ സംഭവത്തിന് ശേഷം പല തവണ ഫോണില്‍ വിളിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ വന്നപ്പോഴാണ് നടി ശ്രിതയുടെ വീട്ടില്‍ താമസിച്ചതെന്നാണ് വിവരം.

ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്ക് ഉളിയന്നൂരിലുള്ള ശ്രിതയുടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന മൊഴിയെടുപ്പില്‍ നടിയോടുള്ള ബന്ധത്തിന് പുറമെ ദിലീപുമായി അടുപ്പമുണ്ടോ എന്നും പൊലീസ് ആരാഞ്ഞു

ദിലീപുമായി ബന്ധമില്ല

ദിലീപുമായി തനിക്ക് ഒരു തരത്തിലുമുള്ള സൗഹൃദവുമില്ലെന്ന് നടി വ്യക്തമാക്കി. ഒരു സിനിമയില്‍ പോലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഒരുമിച്ച് ഒരു സ്‌റ്റോജ് ഷോ പോലും ചെയ്തിട്ടുമില്ല എന്ന് ശ്രിത പറഞ്ഞു.

ശ്രിത സിനിമയില്‍

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ശ്രിത ശിവദാസ് സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് സീന്‍ ഒന്ന് നമ്മുടെ വീട്, 10.30 എഎം ലോക്കല്‍ കോള്‍, മണി ബ്ലാക്ക് പോളിസി, വീപ്പിങ് ബോയ്, ഒന്നും മിണ്ടാതെ, ഹാങ് ഓവര്‍, കൂതറ, റാസ്പുടിന്‍, ഡും എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Appunni made the revelations

വിവാഹത്തോടെ പോയി

അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനൊപ്പ് സിനിമകളില്‍ അഭിനയിച്ച ശ്രിത വിവാഹത്തോടെ ഇന്റസ്ട്രിയില്‍ നിന്നും മാറി നിന്നു. 2014 ലാണ് ശ്രിതയുടെയും ദീപക് നമ്പ്യാരുടെയും വിവാഹം നടന്നത്.

English summary
Actress attack case: Police record statement of Shritha Sivadas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam