»   »  സിനിമാ ലോകത്ത് നിന്ന് മൂന്ന് പേര്‍ കൂടി അറസ്റ്റിലാകും, ആരാണ് അവര്‍?

സിനിമാ ലോകത്ത് നിന്ന് മൂന്ന് പേര്‍ കൂടി അറസ്റ്റിലാകും, ആരാണ് അവര്‍?

By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പിന്നാലെ മൂന്ന് പേര്‍ കൂടി അറസ്റ്റിലായേക്കും. കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

അറസ്റ്റിന് ശേഷം ദിലീപിനെ ആലുവ പോലീസ് ക്ലബിലേക്ക് എത്തിച്ചിട്ടുണ്ട്. അല്പ സമയത്തിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. ചോദ്യ ചെയ്യലിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

dileep-01

പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ ഗൂഢാലോചനയില്‍ പങ്കുള്ള മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ സൂചനകള്‍ ലഭിച്ചിരുന്നു.

English summary
Actress attack dileep arrested.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam