twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസ്സു തകര്‍ന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു, സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞ് ദിലീപ്

    ജീവിതം മടുത്ത് മനസ്സു തകര്‍ന്ന് അവസ്ഥയിലായിരുന്നു. സംഭവത്തിനു ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

    By Nihara
    |

    തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്നത് തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ജനപ്രിയ നായകന്‍ ദിലീപ് പറഞ്ഞു. കുടുംബ സദസ്സുകള്‍ക്ക് പ്രിയങ്കരനായ തന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ക്വട്ടേഷനാണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

    സഹപ്രവര്‍ത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും ഒരുപാട് വിഷമമുണ്ട്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടത് തന്റെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. തികച്ചും വികാരഭരിതനായാണ് ദിലീപ് പരിപാടിയില്‍ സംസാരിച്ചത്. പരിപാടിയുടെ വിഡിയോ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    തേക്കിന്‍കാട് മൈതാനത്ത് ഓഡിയോ ലോഞ്ച്

    ഹോട്ടല്‍ മുറിയില്‍ നിന്നും ജനമധ്യത്തിലേക്കിറങ്ങി ദിലീപ്

    ആദ്യമായാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടി പൊതുവേദിയില്‍ നടക്കുന്നത്. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന വേദികളിലൊന്നായ തേക്കിന്‍കാട് മൈതാനത്തില്‍ വെച്ചാണ് ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന വാദ്യമേളത്തിനു ശേഷമാണ് കാര്യപരിപാടികള്‍ ആരംഭിച്ചത്.

    നടി ആക്രമിക്കപ്പെട്ട സംഭവം തന്നെയും വേദനിപ്പിച്ചു

    നടിയെ വിളിച്ചു സംസാരിച്ചിരുന്നു

    തന്റെ കൂടെ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ദിലീപ് പറഞ്ഞു. ദുരന്തത്തിനു ശേഷം അവരെ വിളിച്ചു സംസാരിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായിരുന്നുവെന്നും ജനപ്രിയനായകന്‍ വ്യക്തമാക്കി.

    അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു

    കുറ്റക്കാരെ കണ്ടെത്തേണ്ടത് തന്റെയും ആവശ്യമാണ്

    നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമായി മാറി. എന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍.

    ഇംഗ്ലീഷ് പത്രത്തിനെതിരെ

    മാധ്യമവേട്ടയുടെ ബലിയാടായി

    മാധ്യമവേട്ട നടക്കുന്നുവെന്ന കാര്യം തനിക്ക് കേട്ടറിവു മാത്രമായിരുന്ന കാര്യമാണ്. മുംബൈയിലൊക്കെയാണ് അത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവിടെ എനിക്ക് നേരെ നടന്നതും അതാണെന്ന് വൈകിയാണ് മനസ്സിലായത്. മുംബൈയില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രമാണ് തനിക്കെതിരെയുള്ള ഗൂഢാലോചന ആദ്യം തുടങ്ങിയതെന്നും ദിലീപ് പറഞ്ഞു.

    ഗൂഢാലോചനയുടെ ഭാഗം

    തന്‍റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേര്വലിച്ചിഴയ്ക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തത്. 17 വയസ്സായ മകളുടെ അച്ഛനാണ്. അമ്മയും സഹോദരിയുമുണ്ട്. അതു കൊണ്ടു തന്നെ കുറ്റവാളികളെ കണ്ടുപിടിക്കേണ്ടത് തന്റെ ആവശ്യമാണ്.

    ആരും എന്നെ വിളിച്ച് ചോദിച്ചില്ല

    പറയാതെ പറഞ്ഞ് വാര്‍ത്ത നല്‍കി

    മുംബൈയില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രത്തില്‍ വാര്‍ത്ത വന്നതിനെതത്തുടര്‍ന്ന് മലയാള മാധ്യമങ്ങളും അത് ഏറ്റെടുത്തു. ആലുവയില്‍ താമസിക്കുന്ന പ്രമുഖ നടനെന്ന് പേര് പറയാതെ നല്‍കി. ആലുവയില്‍ താമസിക്കുന്ന നടന്‍ താനാണെന്ന് പ്രേക്ഷകര്‍ക്ക് എല്ലാം അറിയാം.

    താനാണ് ക്വൊട്ടേഷന്‍ ആക്രമത്തിനിരയായത്

    എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നവര്‍

    എനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ ആരൊക്കെ എനിക്ക് വേണ്ടി വന്നുവെന്ന കാര്യം കൃത്യമായി എനിക്കറിയാം. അവരോടെല്ലാം നന്ദിയുണ്ട്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ പിന്നിലെ സത്യാവസ്ഥ പുറത്ത് വരണ്ടത് തന്റെ കൂടി ആവശ്യമാണ്.

    മാധ്യമങ്ങളല്ല എന്നെ വളര്‍ത്തിയത്

    പ്രേക്ഷകരോട് മാത്രമേ സംസാരിക്കാനുള്ളൂ

    കേരളത്തിലെ ജനങ്ങള്‍ക്ക് എന്നെ അറിയാം. എനിക്ക് സംസാരിക്കാനുള്ളതും അവരോടാണ്. ഒരു മാധ്യമവും അല്ല എന്നെ വളര്‍ത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു.

    ഓഡിയോ ലോഞ്ച്

    ചെണ്ടമേളത്തിനിടയില്‍ ഓഡിയോ ലോഞ്ച്

    ചെണ്ട മേളമില്ലാതെ എന്തു പരിപാടിയെന്നാണ് തൃശ്ശൂരിലെ പൂരപ്രേമികള്‍ ചോദിക്കുന്നത്. അതു കൊണ്ടു തന്നെയാണ് തൃശ്ശൂരുകാരുടെ മനസ്സറിഞ്ഞ് ഇത്തരമൊരു ഒരുക്കം നടത്തിയത്. ആദ്യമായാണ് ഓഡിയോ ലോഞ്ച് ഹോട്ടല്‍ മുറിയില്‍ നിന്നും മാറി ജനമധ്യത്തില്‍ വെച്ചു നടത്തുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ അരുണ്‍ ഘോഷ് പറഞ്ഞു.നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രണ്ട് പാട്ടുകളുടെ വിഡിയോ ഓഡിയോ ലോഞ്ചിന് ശേഷം പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

    English summary
    In a scathing attack on his detractors, actor Dileep Sunday said that a conspiracy was hatched againnst him to put his image in bad light after the recent attack on a Malayalam actress. Speaking at the audio launch of his upcoming movie Georgettan's Pooram, Dileep also targeted media and said that baseless allegations were levelled against him to link him as the person who orchestrated the attack on the actress.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X