»   » നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു!!! 'പ്രമുഖനടനെ' തുറന്ന് കാട്ടാന്‍ ബൈജു കൊട്ടാരക്കര!!!

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു!!! 'പ്രമുഖനടനെ' തുറന്ന് കാട്ടാന്‍ ബൈജു കൊട്ടാരക്കര!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയെ പിടിച്ചുലച്ച നടിക്കെതിരായ ആക്രമണം സിനിമയാക്കാന്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഒരുങ്ങുന്നു. പ്രമുഖ നടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോഴും പോലീസിന്റെ അന്വേഷണത്തിലാണ്. ദിലീപിന് നേരെ ആരോപണങ്ങള്‍ ശക്തമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

Baiju Kottarakkara

പൂര്‍ണമായും പുതുമുഖങ്ങളേയും യുവതാരങ്ങളേയും അണിനിരത്തിയായിരിക്കും ബൈജു കൊട്ടാരക്കര പ്രമുഖ നടന്‍ ഒരുക്കുക. ക്രൈം ത്രില്ലറായിട്ടായിരിക്കം ചിത്രം പ്രേക്ഷകരിലെത്തിക്കുക. പോലീസ് സേനയിലെ ഉന്നതരുടെ പോരും സിനിമ ലോകത്തെ അപചയങ്ങളും, ലൈംഗീക ചൂഷണങ്ങളും, പ്രമേയമാകുന്ന ചിത്രം വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. ഉദയനാണ് താരത്തിന് ശേഷം പൂര്‍ണമായും സിനിമ പ്രമേയമാകുന്ന ചിത്രമായിരിക്കും പ്രമുഖ നടന്‍. മീഡിയം ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് വിവരം. 

നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ സത്യം അറിയാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സലിം കുമാറിനെ ബൈജു കൊട്ടാരക്കര പരിഹസിച്ചിരുന്നു.

English summary
Baiju Kottarakkara going to direct a new movie based on actress attack incident named Pramukha Nadan. All the actors will be newbie and youngsters, says Baiju Kottarakkara.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam