»   » ജ്യോതി കൃഷ്ണയുടെ കല്യാണത്തിന് തിളങ്ങിയതും ഭാവന തന്നെ, മാലാഖയെ പോലെയുള്ള ആ വരവ്...

ജ്യോതി കൃഷ്ണയുടെ കല്യാണത്തിന് തിളങ്ങിയതും ഭാവന തന്നെ, മാലാഖയെ പോലെയുള്ള ആ വരവ്...

Posted By:
Subscribe to Filmibeat Malayalam

നാട്ടിന്‍ പുറത്തൊക്കെ കല്യാണം ഉറപ്പിച്ച പെണ്‍കുട്ടികള്‍ എവിടെയെങ്കിലും പോയാല്‍ ശ്രദ്ധാകേന്ദ്രം അവരായിരിയ്ക്കും. ഏതാണ്ട് ആ അവസ്ഥയിലാണ് ഇപ്പോള്‍ നടി ഭാവനയും. എവിടെ പോയാലും ക്യാമറകള്‍ തിരിയുന്നത് ഭാവനയ്ക്ക് നേര്‍ക്കാണ്.

ഏറ്റവുമൊടുവില്‍ ഇതാ നടി ജ്യോതി കൃഷ്ണയുടെ വിവാഹത്തിനും ശ്രദ്ധേ കേന്ദ്രമായി ഭാവന. കല്യാണത്തിന് നടി എത്തിയതുമുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

റെക്കോര്‍ഡുകള്‍ക്കും ഏട്ടനും രക്ഷിക്കാനായില്ല, ഇത് വില്ലന്റെ വിധി! 25 ദിവസത്തെ കളക്ഷന്‍, ഞെട്ടില്ല!!

മാലാഖയെ പോലെ

വെള്ള ചുരിദാര്‍ അണിഞ്ഞ്, സിംപിള്‍ മേക്കപ്പോടു കൂടെയാണ് ഭാവന ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ പങ്കെടുത്തത്. ഭാവനയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്ത മിയ ജോര്‍ജ്ജിന്റെയും കൃഷ്ണ പ്രഭയുടെയും വേഷം കേരള സാരിയായിരുന്നു.

ആ വരവ്

മുഖത്ത് നിറഞ്ഞ ചിരിയോടെയാണ് ഭാവന എത്തിയത്. വല്ലാത്തൊരു ശോഭയും ആ മുഖത്തുണ്ടായിരുന്നു. മാലാഖയെ പോലെ ഭാവന എന്ന് പറഞ്ഞാണ് ഇപ്പോള്‍ വീഡിയോ വൈറലാകുന്നത്.

ലാലിന്റെ മകളുടെ നിശ്ചത്തിനും

നേരത്തെ നടനും സംവിധായകനും എഴുത്തുകാരനുമായ ലാലിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് പോയപ്പോള്‍ ഇത് തന്നെയായിരുന്നു ഭാവനയുടെ അവസ്ഥ. ക്യാമറ കണ്ണുകളെല്ലാം തിരിഞ്ഞത് ഭാവനയ്ക്ക് നേര്‍ക്കാണ്.

ജ്യോതിയുടെ വിവാഹം

നവംബര്‍ 19 നാണ് ജ്യോതി കൃഷ്ണയുടെയും അരുണ്‍ ആനന്ദ് രാജിന്റെയും വിവാഹം നടന്നത്. നടി രാധികയുടെ സഹോദരനാണ് അരുണ്‍. സുരേഷ് ഗോപി, ജീത്തു ജോസഫ്, ജോഷി തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ വിവാഹത്തില്‍ പങ്കെടുത്തു

ഭാവനയ്ക്ക് എപ്പോള്‍

ഇനി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത് ഭാവനയുടെ വിവാഹത്തിനായിട്ടാണ്. കന്നട നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം ഉറപ്പിച്ചിട്ട് മാസങ്ങളായി. 2018 ല്‍ വിവാഹം ഉണ്ടാവും എന്നാണ് ഭാവന പറഞ്ഞിരിയ്ക്കുന്നത്. തിയ്യതി തീരുമാനിച്ചിട്ടില്ല.

വീഡിയോ കാണൂ

ഇനി ജ്യോതി കൃഷ്ണയുടെ വിവാഹത്തിന് ഭാവന പങ്കെടുത്ത വീഡിയോ കാണാം. ഇന്റിഗ്ലാമറാണ് വീഡിയോ തയ്യാറാക്കി പുറത്തുവിട്ടിരിയ്ക്കുന്നത്. കാണൂ..

English summary
Actress Bhavana's ANGELIC ENTRY at Jyothi Krishna wedding
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam