»   » ഭാവന പറയുന്നു- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ഭാവന പറയുന്നു- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

Posted By:
Subscribe to Filmibeat Malayalam
bhavana
അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറുമ്പോഴും മലയാളത്തെ പാടെ ഉപേക്ഷിക്കാന്‍ ഭാവന തയ്യാറല്ല. പ്രിയദര്‍ശന്റെ ഒരു മരുഭൂമിക്കഥയ്ക്ക് ശേഷം ഇനി തന്നെ മലയാളത്തില്‍ അധികം കാണില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു പിടി മലയാള ചിത്രങ്ങളാണ് നടിയുടെ കയ്യിലുള്ളത്.

നിരൂപക പ്രശംസ നേടിയ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന് ശേഷം അരുണ്‍ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും ഭാവനയാണ് നായിക. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെപ്തംബറോടെ തീയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. ഭാവനയ്ക്ക് പുറമേ ഇന്ദ്രജിത്ത്, ലെന, മുരളി ഗോപി, രാജീവ് പിള്ള എന്നിവരും ചിത്രത്തിലുണ്ട്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജിലും ഭാവന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കോപ്പിയടിയാണെന്ന ആരോപണം നേരിട്ട കോക്ക് ടെയിലിന് ശേഷമാണ് ഈ അടുത്ത കാലത്ത് എന്ന ചിത്രം അരുണ്‍ കുമാര്‍ ഒരുക്കിയത്. 2012ലെ പരീക്ഷണ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു ഈ അടുത്ത കാലത്ത്. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയായിരുന്നു ഈ അടുത്തകാലത്തിന്റെ ആകര്‍ഷണം.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും തിരക്കഥയൊരുക്കുന്നത് മുരളി ഗോപി തന്നെ. ആരും ഇതുവരെ പറയാത്ത കഥ എന്നാണ് മുരളി ഗോപി ചിത്രത്തെക്കുറിച്ച് അവകാശപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കും.

English summary
After a short gap, Bhavana will be seen as the heroine once again, in a new movie 'Left right Left' directed by Arun Kumar Aravind

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam