»   » ഭാവനയുടെ വിവാഹം ഗുരുവായൂരില്‍ വച്ച്

ഭാവനയുടെ വിവാഹം ഗുരുവായൂരില്‍ വച്ച്

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മറ്റൊരു നായികനടികൂടി കല്യാണം കഴിയ്ക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്ത് യുവനടനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയ ഭാവനായാണ് കല്യാണത്തിന് തയ്യാറെടുക്കുന്നത്. വിവാഹം കഴിയ്ക്കാതെ ഒന്നിച്ച് ജീവിയ്ക്കുന്ന സമ്പ്രദായത്തോട് തനിയ്ക്ക് യോജിപ്പില്ലന്നും വിവാഹം ഗുരുവായൂരില്‍ വച്ചാണ് നടക്കുകയെന്നും ഭാവന പറയുന്നു.

പ്രണയവിവാഹമാണോ, വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണോ നടക്കാന്‍ പോകുന്നതെന്ന കാര്യത്തിലും ഒന്നും വിട്ടുപറയാന്‍ ഭാവന തയ്യാറല്ല. നേരത്തേ 2011ല്‍ തനിയ്ക്ക് വളരെ ആത്മാര്‍ത്ഥമായ ഒരു പ്രണയമുണ്ടെന്നും കാമുകന്‍ നടനാണെന്നും ഭാവന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ബന്ധം തന്നെയാണോ സഫലമാകാന്‍ പോകുന്നതെന്നകാര്യത്തില്‍ വ്യക്തതയില്ല.

അടുത്തിടെ യുവതാരവും സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരനുമായ രാജീവ് പിള്ളയുമായി ഭാവന പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ രാജീവ് പിള്ളയുമായി ാെരു ടീം അംബാസഡര്‍ക്കുള്ള ബന്ധം മാത്രമേ തനിയ്ക്കുള്ളുവെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. ഭാവനയുമായി തനിയ്ക്ക് പ്രണയമില്ലെന്ന് രാജീവും പറഞ്ഞിരുന്നു.

English summary
Actress Bhavana said that she is decided to get marry soon, the function will be held at Guruvayur Sreekrishna Temple
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam