»   » ഇനി ആര്‍ക്കും സംശയം വേണ്ട!!! കേസിനേക്കുറിച്ച് നിലപാട് വ്യക്തമാക്കി നടിയുടെ സഹോദരന്‍!!!

ഇനി ആര്‍ക്കും സംശയം വേണ്ട!!! കേസിനേക്കുറിച്ച് നിലപാട് വ്യക്തമാക്കി നടിയുടെ സഹോദരന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകത്തെ പ്രതിസന്ധിയില്‍ നിറുത്തി ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമായി സിനിമ തിരക്കഥയെ വെല്ലുന്ന തരത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ട് പോകുന്നത്. അതിനൊപ്പം തന്നെ കേസിനേക്കുറിച്ചും നടിയേക്കുറിച്ചു നിരവധി കിംദന്തികളും പ്രചരിക്കുന്നുണ്ട്. കേസ് പിന്‍വലിച്ചേക്കരുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോള്‍ ഇതിന് വിശദീകരണവുമായി നടിയുടെ സഹോദരന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Rajesh B Menon

തന്റെ ഫേസ്ബുക്ക് പോജിലെ പോസ്റ്റിലൂടെയാണ് നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോന്‍ കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേസില്‍ നിന്ന് പിന്മാറുമോ എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് രാജേഷ് ബി മേനോന്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മിന്നിലേക്ക് വരില്ലായിരുന്നു. നീതിക്ക് വേണ്ടി ഏതറ്റം വരേയും പോകാന്‍ തയാറാണ് എന്നും അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. 

Rajesh B Menon

തന്റെ സഹോദരിക്ക് സംഭവിച്ച ദുരന്തം ഇനിയൊരു ചിലച്ചിത്ര താരത്തിനും സംഭവിച്ചുകൂടാ എന്ന ചിന്തയ്ക്കപ്പുറത്ത്, ഒരു സെലിബ്രിറ്റിക്കിങ്ങനെ സംഭവിച്ചാല്‍ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്തെല്ലാം സംഭവിച്ചുകൂടാ എന്നും, അങ്ങിനെ അനിഷ്ട സംഭവങ്ങളെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടുമാണ് ഈ കേസില്‍ നിന്നും തങ്ങള്‍ പിന്മാറില്ലെന്ന് ഉറപ്പിച്ച് പറയുന്നതെന്നും രാജേഷ് ബി മേനോന്‍ പറയുന്നു.

English summary
Actress' brother Rajesh B Menon about their present stands on the case. He wrote that, they are not supposed to withdraw the case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam