»   » കള്ളക്കേസില്‍ കുടുക്കിയത് എന്റെ കരിയറും ഭാവിയും തകര്‍ക്കാന്‍, ദിലീപിന്റെ നായിക ഹൈക്കോടതിയിലേക്ക്.!!

കള്ളക്കേസില്‍ കുടുക്കിയത് എന്റെ കരിയറും ഭാവിയും തകര്‍ക്കാന്‍, ദിലീപിന്റെ നായിക ഹൈക്കോടതിയിലേക്ക്.!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

സിനിമാ മേഖലയിലുള്ള മിക്കവര്‍ക്കും മയക്കുമരുന്ന് മാഫിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പ്രമുഖ താരങ്ങളും അണിയറപ്രവര്‍ത്തകരും അടക്കമുള്ളവരെ കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചത്.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പതിനഞ്ചോളം സിനിമാ താരങ്ങള്‍ക്കാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചിരുന്നു. അക്കൂട്ടത്തില്‍ നടി ചാര്‍മിക്കും നോട്ടീസ് ലഭിച്ചിരുന്നു. മയക്കു മരുന്ന് വിവാദത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നത് തന്റെ കരിയറും ഭാവിയും തകര്‍ക്കാനാണെന്ന് നടി ചാര്‍മി കൗര്‍ പ്രതികരിച്ചു.

നടി ഹൈക്കോടതിയെ സമീപിച്ചു

ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ എടുക്കാന്‍ അധികൃതരെ അനുവദിക്കരുതെന്ന ആവശ്യവുമായാണ് ചാര്‍മി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അവിവാഹിതയായ യുവതിയാണ്

മയക്കുമരുന്ന് മാഫിയയുമായി തനിക്കൊരു ബന്ധമില്ലെന്ന് ചാര്‍മി പറയുന്നു. ഞാന്‍ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസില്‍ പെടുത്തിയാല്‍ എന്റെ ജീവിതം എങ്ങിനെയാകുമെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് നടി പറയുന്നു.

എന്നെ കുടുക്കണം

എന്റെ കരിയര്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് നടി പറഞ്ഞു. ജൂലൈ 26നാണ് ചാര്‍മിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പിള്‍ പരിശോധന ബലം പ്രയോഗിച്ച്

സിനിമാ താരങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ പരിശോധിക്കുന്നതെന്ന് അഭിഭാഷകന്‍ വിഷ്ണു വര്‍ധന്‍ റെഡി മാധ്യമങ്ങളോട് പറഞ്ഞു.

15 തെലുങ്ക് താരങ്ങള്‍

ചാര്‍മി ഉള്‍പ്പടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ 15 ഓളം താരങ്ങള്‍ക്കാണ് എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചത്. രവി തേജ, പൂരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീത മാധൂരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ചാര്‍മി സിനിമയിലേക്ക്

2002ല്‍ പുറത്തിറങ്ങിയ നീ തൊടു കവളി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചാര്‍മി സിനിമിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹിന്ദി, തമിഴ്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു.

മലയാളത്തിലേക്ക്

2002ല്‍ പുറത്തിറങ്ങിയ കാട്ടു ചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് മമ്മൂട്ടി ചിത്രമായ താപ്പാന, ദിലീപ് നായകനായ ആഗതന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

English summary
Actress Charmy Kaur in drug case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam