»   » പറഞ്ഞ് പറഞ്ഞ് പറ്റിക്കുന്നതാണോ? ദേവയാനി വീണ്ടും മലയാളത്തിലേക്ക് വരുന്നു, അതും ഇതേ സിനിമയില്‍ തന്നെ!!

പറഞ്ഞ് പറഞ്ഞ് പറ്റിക്കുന്നതാണോ? ദേവയാനി വീണ്ടും മലയാളത്തിലേക്ക് വരുന്നു, അതും ഇതേ സിനിമയില്‍ തന്നെ!!

By: Saranya KV
Subscribe to Filmibeat Malayalam

മലയാളികളുടെ ഇഷ്ടനടിയായിരുന്ന ദേവയാനി ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരുന്നു. 1993 മുതല്‍ ചലച്ചിത്ര രംഗത്തുള്ള തെന്നിന്ത്യന്‍ താരമാണ് ദേവയാനി. തമിഴ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാളം ചിത്രങ്ങളിലൂടെയാണ് ദേവയാനി സിനിമാലോകത്ത് പ്രശസ്തയാവുന്നത്.

ഇത് മാത്രം ആരും ദുല്‍ഖറില്‍ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല! ഇനി എന്താവുമെന്ന് കാത്തിരുന്ന് കാണാം

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ബാലേട്ടന്‍, നരേന്‍ എന്നീ മലയാള ചിത്രങ്ങളില്‍ മികച്ച കഥാപാത്രത്തെയാണ് ദോവയാനി അവതരിപ്പിച്ചത്. ബാലേട്ടനില്‍ മോഹന്‍ലാലിന്റെ ഭാര്യ രാധിക എന്ന കഥാപാത്രത്തെയാണ് ദേവയാനി അവതരിപ്പിച്ചത്. നരേന്‍ എന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ ഭാര്യയായാണ് അഭിനയിച്ചത്.

ദേവയാനി മലയാളത്തിലേക്ക്

ഒരിടവേളയ്ക്കുശേഷമാണ് ദേവയാനി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്‌കൂള്‍ എന്ന ചിത്രത്തിലൂടെയാണ് ദേവയാനി വീണ്ടും മലയാളത്തിലെത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മഹാലക്ഷ്മി ടീച്ചര്‍

നാട്ടില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിനെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മഹാലക്ഷ്മി ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ദേവയാനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമ്പന്നകുടംബത്തിലെ അംഗമാണ് മഹാലക്ഷ്മി ടീച്ചര്‍. സര്‍ക്കാര്‍ സ്‌കൂളിലാണ് ജോലി ചെയ്യുന്നത്.

നഷ്ടമായ വേദന മറക്കാന്‍

മകന്‍ നഷ്ടമായ വേദന മറക്കാന്‍ വേണ്ടിയാണ് സ്‌കൂളില്‍ ടീച്ചറായി ജോലിക്കു ചേര്‍ന്നത്. കുട്ടികളെ ഏറെ സ്‌നേഹിക്കുന്ന ടീച്ചര്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ആ സ്‌കൂളിലെ തന്നെ ബാലു എന്ന കുട്ടിയെ ടീച്ചര്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്നാല്‍ ബാലുവിന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാവുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.

ചിത്രീകരണം

മാഗ്‌ന വിഷനു വേണ്ടി പി. ജഗദീഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി വരികയാണ്. കെ.എസ്. പത്മകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാണവും രചിക്കുന്നത്.

മറ്റു താരങ്ങള്‍

ദേവയാനി, രഞ്ജിത്ത്, മധു, സോനാ നായര്‍, ഹരീഷ് പേരടി, മധു എയര്‍പോര്‍ട്ട്, അരുണ്‍ തമലം, വേണു നരിയാപുരം, മധു അഞ്ചല്‍, കൊല്ലം ഷാ, വിജയന്‍ നായര്‍, പുഞ്ചിരി കൃഷ്ണ, രുഗ്മിണിയമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

English summary
Actress Devayani makes her comeback to Mollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos