'തല'യ്‌ക്കൊപ്പം ദേവി അജിത്ത്
അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മലയാളി താരം ദേവി അജിത്തും പ്രധാന വേഷത്തില്‍ എത്തുന്നു. അജിത്തിന്റെ അമ്പത്തിയഞ്ചാമത്തെ ചിത്രത്തിന് അജിത്ത് പൊലീസ്, അച്ഛന്‍ വേഷങ്ങളില്‍ എത്തുന്നുവെന്ന പ്രത്യേകതകളുണ്ട്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയാവുന്നത്.
ഏറെക്കാലമായി സിനിമാ രംഗത്തുള്ള ദേവി അജിത്ത് ഇതാദ്യമായിട്ടാണ് തമിഴില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ടിപി ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്റെ ജീവിതവും മരണവും പ്രമേയമാക്കി ഒരുക്കുന്ന ടിപി 51 എന്ന ചിത്രമാണ് മലയാളത്തില്‍ ദേവി അഭിനയിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ടിപിയുടെ ഭാര്യ രമയുടെ വേഷത്തിലാണ് ദേവി അഭിനയിക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള ചിത്രങ്ങളിലൂടെ മികച്ച പ്രകടനത്തിന് പ്രശംസ നേടിയിട്ടുള്ള താരമാണ് ദേവി.

അജിത്ത് ചിത്രത്തില്‍ വില്ലനായി എത്തുന്നത് കുട്ടിപ്പുലിയെന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ രാജസിമ്മനാണ്. ഇതാദ്യമായിട്ടാണ് അജിത്തും ഗൗതം മേനോനും ഒന്നിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.


Click it and Unblock the Notifications











