»   » കസ്റ്റഡിയിലായ നടി ധന്യ സിനിമയില്‍ എത്തിയതും 'തിരുടി' ആയിട്ട് ; മമ്മൂട്ടി ചിത്രത്തിലെ യക്ഷി

കസ്റ്റഡിയിലായ നടി ധന്യ സിനിമയില്‍ എത്തിയതും 'തിരുടി' ആയിട്ട് ; മമ്മൂട്ടി ചിത്രത്തിലെ യക്ഷി

Posted By: Rohini
Subscribe to Filmibeat Malayalam

ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗ്ഗീസ് കസ്റ്റഡിയില്‍. ഫ്ലാറ്റ് നിര്‍മിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ധന്യയെയും ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബിനെയും ഭര്‍തൃ സഹോദരനെയുമാണ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുന്നത്. ധന്യയുടെ ഭര്‍തൃപിതാവിന്റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയിരിയ്ക്കുന്നത്. ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കറുത്ത മുത്തിനെ പോലെ ജീവിതത്തിലും പാവമാണ് ഞാന്‍, പക്ഷേ..സീരിയല്‍ സിനിമാ വിശേഷങ്ങള്‍ പങ്കു വച്ച് നടി

ധന്യ മേരി വര്‍ഗ്ഗീസ് എന്ന നടി മലയാളികള്‍ക്ക് ഏറെ പരിചിതയാണ്. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും മലയാളത്തിലാണ് ധന്യ ശ്രദ്ധിയ്ക്കപ്പെട്ടത്. സിനിമകള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്ന ധന്യ വിവാഹ ശേഷം സിനിമാ ലോകത്തോട് വിടപറഞ്ഞു. ധന്യയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

തമിഴില്‍ തുടക്കം

തിരുടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ധന്യ സിനിമാ ലോകത്ത് എത്തിയത്. ചിത്രം അത്ര ശ്രദ്ധിയ്ക്കുപ്പെട്ടില്ല. പിന്നീട് വീരവും ഈറവും എന്ന തമിഴ് സിനിമയും ചെയ്തു. തുടര്‍ന്ന് നന്മ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.

തലപ്പാവ് ശ്രദ്ധിക്കപ്പെട്ടു

മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് ശ്രദ്ധിക്കപ്പെട്ടത്. ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ സാറമ്മ എന്ന പ്രധാന നായിക കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിച്ചത്.

വൈരം മുതല്‍ പ്രണയം വരെ

തുടര്‍ന്ന് വൈരം മുതല്‍ പ്രണയം വരെ അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളാണ് ധന്യയെ തേടിയെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ദ്രോണയിലെ സാവിത്രി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോളേജ് ഡെയ്‌സ്, കരയിലേക്കൊരു കടല്‍ദൂരം, വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളൊക്കെ ധന്യയുടെ നേട്ടങ്ങളാണ്.

സീരിയല്‍

വിവാഹ ശേഷം ധന്യ സീരിയലിലൂടെ ഒരു മടങ്ങിവരവ് നടത്തി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ദേവൂട്ടി എന്ന സീരിയലില്‍ ടൈറ്റില്‍ റോളായ ദേവൂട്ടിയെ അവതരിപ്പിച്ചത് ധന്യയാണ്.

English summary
Actress Dhanya Mary Varghese detained over flat sale fraud case

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam