»   » നടി ഇവ പവിത്രനും ഛായാഗ്രാഹകന്‍ പ്രതീഷ് വര്‍മയും വിവാഹിതരായി

നടി ഇവ പവിത്രനും ഛായാഗ്രാഹകന്‍ പ്രതീഷ് വര്‍മയും വിവാഹിതരായി

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മറ്റൊരു താര വിവാഹം കൂടെ. നടി ഇവ പവിത്രനും പ്രശസ്ത ഛായാഗ്രാഹകന്‍ പ്രതീഷ് എം വര്‍മയും വിവാഹിതരായി. തൃശ്ശൂരില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ സിനിമയില്‍ നിന്നുള്ള ജയറാം, പാര്‍വ്വതി ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തു.

അന്തരിച്ച സംവിധായകന്‍ പവിത്രന്റെ മകളാണ് ഇവ. വികെ പ്രകാശ് സംവിധാനം ചെയ്ത ദ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മേനോന്റെ നായികയായി അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത കൃത്യം എന്ന ചിത്രത്തിലും മോഹന്‍ സംവിധാനം ചെയ്ത കാമ്പസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

 rockstar-actress

തൃശ്ശൂര്‍ സ്വദേശിയാണ് പ്രതീഷ് വര്‍മ്മ. മലയാളത്തിലെ ശ്രദ്ധേയ ഛായാഗ്രാഹന്മാരില്‍ ഒരാളായ പ്രതീഷ് വര്‍മ 2012 ല്‍ വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളിപോയി, കൊഹിനൂര്‍, ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983, ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികള്‍, സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷ് തുടങ്ങിയ ഒത്തിരി ചിത്രങ്ങള്‍ക്ക് പ്രതീഷ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

English summary
Eva Pavithran, who made her acting debut in VK Prakash's romantic entertainer 'Rockstar,' entered wedlock on Aug. 26. The actress got married to cinematographer Pradeesh M Varma in a star-studded wedding ceremony on Friday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam