»   » നടിയോട് ലൈംഗിക ചുവയുള്ള സംസാരം, വഞ്ചന.. ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്

നടിയോട് ലൈംഗിക ചുവയുള്ള സംസാരം, വഞ്ചന.. ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്

By: Rohini
Subscribe to Filmibeat Malayalam

നായികമാരോട് ഇപ്പോള്‍ സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി വരുന്നത് ഏത് വഴിയാണെന്ന് പറയാന്‍ കഴിയില്ല. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തില്‍ പല പ്രമുഖ നായികമാരും മലയാള സിനിമയിലെ ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, മഞ്ജുവിന്റെ മൊഴി പുറത്ത്


ലൈംഗിക ചുവയുള്ള സംസാരവും കാസ്റ്റിങ് കൗച്ചും മറ്റ് ഇന്റസ്ട്രിയിലുള്ളതിനെക്കാള്‍ അധികം മലയാളത്തിലുണ്ട് എന്നാണ് പാര്‍വ്വതി, ചാര്‍മിള അടക്കമുള്ളവരുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് സംവിധായകന് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്.


ഹണീബീ താരങ്ങള്‍

നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് കേസ്. അനൂപ്, അനിരുദ്ധ് എന്നീ അണിയറപ്രവര്‍ത്തകരാണ് മറ്റ് രണ്ട് പേര്‍.


ഹണീബിയുടെ സെറ്റ്

ജീന്‍ പോള്‍ ലാല്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹണീബി ടു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെയാണ് കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെത്. ഇതേ സിനിമയില്‍ അഭിനയിച്ച താരമാണ് സെറ്റിലെ മോശമായ അനുഭവത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുന്നത്.


നടിയുടെ പരാതി

സിനിമയില്‍ അഭിനയിക്കാന്‍ ഒപ്പുവച്ച കരാറില്‍ പറഞ്ഞിരിയ്ക്കുന്ന പ്രതിഫലം നല്‍കിയില്ല. പ്രതിഫലം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ ജീന്‍ പോളും ശ്രീനാഥ് ഭാസിയും അനൂപും അനിരുദ്ധും ലൈംഗിക ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിച്ചു എന്നാണ് യുവ നടിയുടെ പരാതി.


കേസ് വരുന്ന വഴി

കൊച്ചിയിലെ ഒരു ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ആരോപണങ്ങള്‍ക്കാണ് ജീന്‍ പോളിനും സംഘത്തിനുമെതിരെ പനങ്ങാട് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്.


ഉടന്‍ ചോദ്യം ചെയ്യും

പരാതിക്കാരിയായ യുവനടിയുടെ മൊഴി കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഐ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നടി വിശദമായി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. കുറ്റാരോപിതരായ നാലുപേരെയും ഉടന്‍ ചോദ്യം ചെയ്യും.


ജീന്‍ പോള്‍ ലാല്‍

മുതിര്‍ന്ന നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍ ലാല്‍. ഹണീബി ടു വിന് മുന്‍പ്, ഹണീബി, ഹായ് അയാം ടോണി എന്നീ ചിത്രങ്ങളും ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്തിട്ടുണ്ട്.


Case Booked Against Jean Paul Lal And Sreenath Bhasi

ശ്രീനാഥ് ഭാസി

മലയാളത്തിലെ ന്യൂജെന്‍ നടന്മാരില്‍ പ്രമുഖനാണ് ശ്രീനാഥ് ഭാസി. ഹണി ബീ, ഹണി ബീ ടൂ, ഡാ തടിയാ, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ശ്രീനാഥ് ഭാസി. കേസില്‍ കുറ്റാരോപിതരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ സിനിമയിലെ ടെക്‌നീഷ്യന്മാരാണ്.
English summary
Actress filed complaint against Jean Paul Lal and Sreenath Bhasi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam