»   » നടിയുടെ വസ്ത്രം വലിച്ച് കീറിയ സംഭവത്തില്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍

നടിയുടെ വസ്ത്രം വലിച്ച് കീറിയ സംഭവത്തില്‍ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

സിനിമയുടെ ചിത്രീകരണത്തിനിടെ നടിയുടെ വസ്ത്രം വലിച്ച് കീറിയ സംഭവത്തില്‍ ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്കായി കോടതയില്‍ ഹാജരാക്കും.

സ്‌നേഹജിത്ത് സംവിധാനം ചെയ്ത ചിത്രം ദൈവം സാക്ഷി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് നടിയുടെ അനുവാദമില്ലാത്തെ വസ്ത്രം വലിച്ച് കയറി ചിത്രീകരിച്ചത്. ഇതിനെതിരെയാണ് നടി കേസ് കൊടുത്തത്. ചിത്രത്തില്‍ സ്‌നേഹജിത്ത് തന്നെയാണ് നായകനായി അഭിനയിക്കുന്നത്.

 snehajith

സിനിമയുടെ ഡാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ പല രംഗങ്ങളും കാണാതായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുത്തത്. എന്നാല്‍ വസ്ത്രം വലിച്ച് കീറുന്നത് തിരക്കഥയില്‍ എഴുതിയ സീന്‍ ആണാണെന്നും നടി വായിച്ച് ഒപ്പിട്ടതാണെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ഒറിജിനാലിറ്റിയ്ക്ക് വേണ്ടിയാണ് വസ്ത്രം വലിച്ച് കീറിയത്, അത് കൊണ്ടാണ് മുന്‍കൂട്ടി പറയാതിരുന്നത് എന്നും പറയുന്നു. ചിത്രത്തിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചതിന് ശേഷം മാത്രമെ അടുത്ത നടപടികള്‍ സ്വീകരിക്കൂ..

English summary
Actress files complaint against director snehajith

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam