For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാക്ക് പാലിച്ചു; വിവാഹ ദിവസം പാവപ്പെട്ട കുട്ടികളെ സൽക്കരിച്ച് ഹൻസിക; നിങ്ങളാണ് യഥാർത്ഥ താരമെന്ന് ആരാധകർ

  |

  സെലിബ്രറ്റികളുടെ ആഡംബര വിവാഹം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പലപ്പോഴും അത്യാഡംബരങ്ങൾ കൊണ്ടാണ് ഈ വിവാ​ഹങ്ങൾ ശ്രദ്ധ പിടിച്ച് പറ്റാറ്. വിവാഹത്തിന് ചെലവാക്കിയ തുക, വിവാഹ വസ്ത്രങ്ങളുടെ മേൻമ, ആഭരണങ്ങളുടെ ഭം​ഗി തുടങ്ങിയവ ഒക്കെയാണ് താരങ്ങളുടെ വിവാഹത്തിൽ ചർച്ചയാവാറ്. യുനിസെഫ് ഉൾപ്പെടെ നിരവധി ആ​ഗോള സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന നടി പ്രിയങ്ക ചോപ്രയുടെ വിവാഹം പോലും വാർത്തകളിൽ നിറഞ്ഞത് ആഡംബരത്തിന്റെ പേരിലാണ്.

  കോടികൾ പൊടിയുന്ന താര വിവാഹങ്ങളിൽ വ്യത്യസ്തത പുലർത്തിയിരിക്കുകയാണ് നടി ഹൻസിക മോട്വാണി. കഴിഞ്ഞ ദിവസമാണ് ഹൻസികയുടെ വിവാ​ഹം ആഘോഷപൂർവം ജയ്പൂരിൽ നടന്നത്. ബിസിനസ്കാരനായ സൊഹൈൽ കത്യൂര്യയാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്.

  Also Read: മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം നിൽക്കാൻ പറ്റുന്ന നായിക വേണം; ഹരികൃഷ്ണൻസിലേക്ക് ജൂഹി ചൗള വന്നതിങ്ങനെ

  വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹത്തിന് ക്ഷണിച്ച് സൽക്കരിച്ചിരിക്കുകയാണ് ഹൻസിക. കുട്ടികൾക്കൊപ്പം ഹൻസിക ഫോട്ടോ എടുക്കുകയും ചെയ്തു. റോബിൻ ഹുഡ് ഫാമിലി എന്ന സന്നദ്ധ സംഘടനയാണ് ഹൻസിക ചെയ്ത നല്ല പ്രവൃത്തിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്ക് ഭക്ഷണം എത്തിക്കുന്ന സംഘടന ആണിത്.

  വിഐപി പരിപാടികളിൽ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ഇതിനാൽ എക്സ്റ്റന്റഡ് ​ഗസ്റ്റ് ലിസ്റ്റ് എന്ന ക്യാമ്പയിനും ഇവർ തുടങ്ങി. ഇവരുടെ ആദ്യ ശ്രമം തന്നെ ഹൻസികയുടെ സഹായത്താൽ വിജയിച്ചു. അധികം വരുന്ന ഭക്ഷണം ശേഖരിക്കാൻ ചെയ്യാൻ വേണ്ടിയാണ് ഹൻസികയെ ഇവർ‌ സമീപിച്ചത്.

  ഇതിന് സമ്മതമറിയിച്ച ഹൻസിക അതിന് പുറമെ പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹ സൽക്കാരത്തിന് ക്ഷണിക്കുകയും ചെയ്തു. ഹൻസികയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

  Also Read: 'ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിൽ ഒട്ടും താൽപര്യമില്ല, റോഷാക്ക് ഇറങ്ങിയപ്പോൾ കോൺഫിഡൻസ് കൂടി'; വിനീത് ശ്രീനിവാസൻ

  ഹൻസികയുടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായിക നടിയായി തിളങ്ങി താരമാണ് ഹൻസിക. ഉത്തരേന്ത്യക്കാരിയായ ഹൻസികയെ തമിഴ്, തെലുങ്ക് സിനിമാ ലോകമാണ് കൈ നീട്ടി സ്വീകരിച്ചത്. രണ്ട് ഇൻഡസ്ട്രികളിലെയും സൂപ്പർ സ്റ്റാറുകൾക്കൊപ്പം ഹൻസിക അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല ​ഹൻസിക. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാതെ നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് നടി.

  ബാലതാരമായി ഹിന്ദി ടെലിവിഷൻ രം​ഗത്ത് കടന്ന് വന്ന ഹൻസികയുടെ ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോ ഹിറ്റായിരുന്നു. പിന്നീട് കോയി മിൽ ​ഗയ എന്ന ഹൃതിക് റോഷൻ ചിത്രത്തിൽ ബാലതാരമായും ഹൻസിക എത്തി. പിന്നീട് നായിക നിരയിലേക്കും ഹൻസിക എത്തി. ഹിന്ദി സിനിമകളിലാണ് തുടക്കം കുറിച്ചതെങ്കിലും നടി തെലുങ്കിലേക്ക് ചുവട് വെച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തമിഴിലേക്കും കടന്ന് വന്നു. മലയാളത്തിൽ വില്ലൻ എന്ന സിനിമയിലും ഹൻസിക അഭിനയിച്ചിട്ടുണ്ട്.

  അരൺമനൈ 2, പുലി, എങ്കെയും എപ്പോതും. ഒരു കൽ ഒരു കണ്ണാടി, വേലൈക്കാരൻ തുടങ്ങിയവ ആണ് തമിഴിൽ ശ്രദ്ധിക്കപ്പെട്ട ഹൻസികയുടെ സിനിമകൾ. ഒരേ രീതിയിലുള്ള നായിക വേഷങ്ങൾ തന്നെ വന്നതോടെയാണ് ഹൻസിക സിനിമകളുടെ എണ്ണം കുറച്ച് നല്ല സിനിമകൾക്കായി കാത്തിരുന്നത്.

  Read more about: hansika
  English summary
  Actress Hansika Motwani Feed Poor Kids On Her Wedding Day; Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X