»   » മുഖം മറച്ചില്ല, തല കുനിച്ചില്ല, അതിജീവനത്തിന്റെ കരുത്തുമായി അവള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്,

മുഖം മറച്ചില്ല, തല കുനിച്ചില്ല, അതിജീവനത്തിന്റെ കരുത്തുമായി അവള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്,

Posted By: Nihara
Subscribe to Filmibeat Malayalam

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട യുവ അഭിനേത്രി പുതിയ സിനിമയായ ആദമിന്റെ ലൊക്കേഷനിലെത്തി. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തയായ താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാ ലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സിനിയെയും കൂട്ടാളിയെയും വ്യഴാഴ്ചയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ആദമിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും തമിഴ് താരം ശശരികുമാറും വേഷമിട്ട മാസ്റ്റേഴ്‌സിന്‍രെ തിരക്കഥ ഒരുക്കിയത് ജിനു എബ്രഹാമാണ്.

സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം

മലയാള സിനിമാ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് താരം ആക്രമിക്കപ്പെട്ടത്.

സിനിമാ ലോകം ഒന്നടങ്കം പ്രതികരിച്ചു

സഹപ്രവര്‍ത്തകയ്ക്കു സംഭവിച്ച അപകടത്തില്‍ നിന്നും അവളെ മുക്തയാക്കുന്നതിനായി അടുത്ത സുഹൃത്തുക്കളും മുഴുവന്‍ താരങ്ങളും അവള്‍ക്കൊപ്പമുണ്ടായിരുന്നു. നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ യോഗം നടത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ച കാര്യങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് , സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. താരങ്ങളും അന്വേഷണ അദ്യോഗസ്ഥരുമടക്കം സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയപ്പോഴാണ് സംശയമുന താരങ്ങളില്‍ നിന്നും മാറിയത്.

ആദമിന്‍റെ ലൊക്കേഷനിലെത്തി

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ആദമിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും തമിഴ് താരം ശശരികുമാറും വേഷമിട്ട മാസ്റ്റേഴ്‌സിന്‍രെ തിരക്കഥ ഒരുക്കിയത് ജിനു എബ്രഹാമാണ്.

റോബിന്‍ഹുഡിന് ശേഷം

റൊമാന്റിക് എന്റര്‍ടെയിനറായ ചിത്രത്തില്‍ പാലാക്കാരനായ ആദം ജോണ്‍ പോത്തനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ നരേനും ചിത്രത്തിലുണ്ട്. റോബിന്‍ഹുഡിന് ശേഷം മൂവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

English summary
Actress joined in Prithviraj's film set.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam