»   » ചന്തുവും ഉണ്ണിയാര്‍ച്ചയും വളര്‍ന്നു, 27 വര്‍ഷങ്ങള്‍ക്ക് ശേഷം ജോമോളിന്റെ നായകനാകുന്നതാരാണെന്ന് കണ്ടോ?

ചന്തുവും ഉണ്ണിയാര്‍ച്ചയും വളര്‍ന്നു, 27 വര്‍ഷങ്ങള്‍ക്ക് ശേഷം ജോമോളിന്റെ നായകനാകുന്നതാരാണെന്ന് കണ്ടോ?

By: Rohini
Subscribe to Filmibeat Malayalam

നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോമോള്‍ സിനിമയിലേക്ക് മടങ്ങി വരികയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് ജോമോളിന്റെ രണ്ടാം വരവ്.

മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ഒരു മടങ്ങി വരവ്. ഈ ചിത്രത്തില്‍ ജോമോളിന്റെ ജോഡിയായി അഭിനയിക്കുന്നത് ആരാണെന്നതാണ് ഏറ്റവും കൗതുകകരം.

വിനീത് കുമാര്‍

അതെ, വിനീതാണ് കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ ജോമോളിന്റെ പെയറായി അഭിനയിക്കുന്നത്. അഭിനയത്തില്‍ നിന്ന് അല്പം അകലം പാലിച്ചിരുന്ന വിനീത് അയാള്‍ ഞാനല്ല എന്ന ചിത്രം ചെയ്തുകൊണ്ട് സംവിധാന രംഗത്തും കൈ വച്ചിരുന്നു. അതിന് ശേഷം അഭിനയ ലോകത്ത് വീണ്ടും സജീവമാകുകയാണ് വിനീത്.

ജോമോളും വിനീതും

ജോമോളും വിനീതും തമ്മില്‍ ജോഡി ചേരുന്നതിലുള്ള കൗതുകം മറ്റൊന്നാണ്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1989 ല്‍ മലയാളത്തില്‍ ചരിത്ര വിജയം നേടിയ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെയും ചന്തുവിന്റെയും ബാല്യ കാലം അഭിനയിച്ച താരങ്ങളാണ് ഇരുവരും.

കെയര്‍ഫുളില്‍ ഇരുവരും

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ ഫുള്‍ എന്ന ചിത്രത്തില്‍ ഭാര്യാ - ഭര്‍ത്താക്കന്മാരായിട്ടാണ് ജോമോളും വിനീത് കുമാറും എത്തുന്നത്. വിജയ് ബാബു ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

ജോമോളുടെ മടങ്ങി വരവ്

നല്ലൊരു മടങ്ങി വരവിനായി കാത്തിരിയ്ക്കുകയായിരുന്നു താന്‍ എന്ന് ജോമോള്‍ പറയുന്നു. പക്ഷെ അതിന് വേണ്ടി പരിശ്രമിച്ചിട്ടൊന്നുമില്ല. നല്ലൊരു തിരക്കഥ കിട്ടിയപ്പോള്‍ ഇത് തന്നെയാണ് പറ്റിയ അവസരം എന്ന് തോന്നി - ജോമോള്‍ പറഞ്ഞു.

English summary
Actress Jomol and actor Vineeth Kumar who stole the hearts of many as Unniyarcha and Vineeth Chandhu in the 1989 blockbuster movie Oru Vadakkan Veeragadha is all set to team up after 27 long years with the V Prakash movie ‘Careful’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam