കല്‍പ്പനയ്ക്കും അനിലും വിവാഹമോചനം

ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടെന്ന സൂചനകള്‍ കുറെക്കാം മുമ്പെ പുറത്തുവന്നെങ്കിലും കല്‍പ്പന ഇതെല്ലാം നിഷേധിച്ചിരുന്നു.
സാധാരണ ഒരു കുടുംബത്തില്‍ ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ക്കുള്ളിലും ഉള്ളൂ എന്നും, വേര്‍പിരിയലിന്റെ വാര്‍ത്തകള്‍ ശരിയല്ലെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ഇവര്‍ക്ക് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ശ്രീമയി എന്ന മകളുണ്ട്. കല്‍പന ഇപ്പോല്‍ ഏഷ്യനെറ്റിലെ വൊഡാഫോണ്‍ കോമഡി ഷോയിലെ പ്രധാന വിധികര്‍ത്താവാണ്. നിരവധി സിനിമയില്‍ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു.
അനിലിന് ബാംഗ്ലൂരിലെ ഒരു വ്യവസായിയായ സ്ത്രീയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണം എന്നാണ് പിന്നാമ്പുറസംസാരം. ഇവരുടെ വിവാഹം അടുത്തു തന്നെ നടക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Click it and Unblock the Notifications











