»   » കാന്‍സറിന്റെ വേദനയുമായി കനക ആലപ്പുഴയില്‍

കാന്‍സറിന്റെ വേദനയുമായി കനക ആലപ്പുഴയില്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ പ്രമുഖ നായികനടിമാരില്‍ ഒരാളായിരുന്ന കനക കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ആലപ്പുഴയില്‍ കവിയുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴയിലെ ഒരു പ്രമുഖ പാലയേറ്റീവ് കെയറിലാണ് കനക കഴിയുന്നത്. താന്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് അറിഞ്ഞ് വരുന്ന ആരെയും കാണാന്‍ കനക കൂട്ടാക്കാത്തതിനാല്‍ കനകയെ കാണാനെത്തുന്നവരെ ആശുപത്രി അധികൃതര്‍ തടയുകയാണ്.

ആറുമാസം മുമ്പാണത്രേ മറ്റൊരു ആശുപത്രിയില്‍ നിന്നും കനകയെ പാലിയേറ്റീവ് കെയറിലേയ്ക്ക് കൊണ്ടുവന്നത്. തമിഴ് നടിയായ ദേവികയുടെയും ദേവദാസിന്റെയും മകളായ കനക 1989ല്‍ കരക്കാട്ടുകാരന്‍ എന്ന തമിഴ് ചി്തത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മലയാളത്തില്‍ വിയറ്റ്‌നാം കോളനി, നരസിംഹം, ഗോളാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, വാര്‍ധക്യപുരാണം, തുടങ്ങിപലചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Kanaka,

2007ല്‍ തന്റെ വിവാഹം കഴിഞ്ഞെന്നും പതിനഞ്ചു ദിവസം മാത്രംമാണ് വിവാഹജീവിതം നീണ്ടതെന്നും കനക വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കനക പറഞ്ഞിരുന്നത്. 2008ല്‍ കനകയുടെ മാതാവ് മരിച്ചു. കനക കുഞ്ഞായിരിക്കുമ്പോള്‍ അമ്മയെ ഉപേക്ഷിച്ചുപോയ പിതാവ് പിന്നീട് അവരുടെ മരണണത്തെത്തുടര്‍ന്നാണ് തിരിച്ചെത്തിയത്.

English summary
South Indian actress Kanaka is under treatment at a hopital in Alappuzha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam