ബാല്യകാല ചിത്രം പങ്കുവെച്ച് മമ്മൂട്ടിയുടെ നായിക! ആരാണെന്ന് തിരക്കി ആരാധകര്‍
മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് കനിഹ. പഴശ്ശിരാജയുടെ വിജയത്തിന് പിന്നാലെ നിരവധി മലയാള സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ തന്നെ മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മോളിവുഡില്‍ അഭിനയിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയുമൊക്കെ നായികയായിട്ടാണ് കനിഹ മലയാളത്തില്‍ തിളങ്ങിയത്.

സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ബാല്യകാല ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ കനിഹ പങ്കുവെച്ചിരിക്കുന്നത്. എണ്‍പതുകളില്‍ ജനിച്ചു വളരുകയെന്നത് വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു എന്ന് ഫോട്ടോയ്‌ക്കൊപ്പം നടി കുറിച്ചു.
കൈനിറയെ കളിപ്പാട്ടങ്ങളുമായി വളരുക, പുറത്തിറങ്ങി കളിക്കുന്ന സമയങ്ങള്‍, ഗാഡ്ജറ്റുകള്‍ ജീവിതത്തെ നിയന്ത്രിക്കാത്ത കാലം. അത്തരം മൂല്യബോധങ്ങളെ ഇന്നും ജീവിതത്തില്‍ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവിതം വളരെ ലളിതമായി തോന്നും. സന്തോഷം അമ്യൂല്യമാണ്. എണ്‍പതുകളിലെ എല്ലാ കുട്ടികളെയും ഞാന്‍ കെട്ടിപ്പിടിക്കുന്നു. കനിഹ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.


Click it and Unblock the Notifications











