twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ധരിച്ച വസ്ത്രങ്ങൾ വീണ്ടും ധരിച്ചാൽ എന്താ കുഴപ്പം? ബ്രാന്റഡ് ഉൽപന്നങ്ങളുടെ അലമാര ഉള്ളയാളല്ല ഞാൻ'; കനിഹ

    |

    തെന്നിന്ത്യയിൽ പ്രശസ്തയായ നടിയാണ് കനിഹ. ഭാ​ഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൂടെയാണ് കനിഹ മലയാളിക്ക് സുപരിചിതയാകുന്നത്. ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. ചെന്നൈ സ്വദേശിനിയാണ് കനിഹ. 1999 ലെ മിസ്സ് മധുര ആയി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2001ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് തന്റെ ചിത്രമായ ഫൈവ് സ്റ്റാറിൽ അഭിനയിക്കാൻ ക്ഷണിച്ചു.

    'അങ്ങനെ ചെയ്തില്ലായിരുന്നവെങ്കിൽ അവസരം നഷ്ടപ്പെടുമായിരുന്നു'; ഓഡീഷൻ അനുഭവം പറഞ്ഞ് ഐശ്വര്യലക്ഷ്മി'അങ്ങനെ ചെയ്തില്ലായിരുന്നവെങ്കിൽ അവസരം നഷ്ടപ്പെടുമായിരുന്നു'; ഓഡീഷൻ അനുഭവം പറഞ്ഞ് ഐശ്വര്യലക്ഷ്മി

    അങ്ങനെയാണ് കനിഹ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. എന്നിട്ടും എന്ന കാമ്പസ് ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് കനിഹ എത്തുന്നത്. 2006ൽ ആയിരുന്നു എന്നിട്ടും റിലീസിനെത്തിയത്. പിന്നീട് മൂന്ന് വർഷത്തോളം കനിഹയെ സിനിമകളിലൊന്നും കണ്ടില്ല. ശേഷമാണ് ജയറാം ചിത്രം ഭാ​ഗ്യദേവതയിലൂടെ 2009ൽ കനിഹ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയത്.

    'പ്രണയത്തിനും മുകളിലാണ് എനിക്ക് പരസ്പര ബഹുമാനം'; കാമുകനുമായി പിരിഞ്ഞതിനെ കുറിച്ച് സുസ്മിത സെൻ'പ്രണയത്തിനും മുകളിലാണ് എനിക്ക് പരസ്പര ബഹുമാനം'; കാമുകനുമായി പിരിഞ്ഞതിനെ കുറിച്ച് സുസ്മിത സെൻ

    ഭാ​ഗ്യദേവതയിലൂടെ മലയാളത്തിൽ തിളങ്ങി

    ഭാ​ഗ്യദേവത വലിയ വിജയമായിരുന്നു. ശേഷം പഴശ്ശിരാജയിൽ മമ്മൂട്ടിയുടെ നായികയായി എത്തി. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കനിഹ അവതരിപ്പിച്ചത്. മൈ ബി​ഗ് ഫാദർ, ദ്രോണ, ക്രിസ്റ്റ്യൻ ബ്രദേഴ്സ്, കോബ്ര, സ്പിരിറ്റ്,ബാവൂട്ടിയുടെ നാമത്തിൽ, ഒറീസ, ഹൗ ഓൾഡ് ആർ യു, അബ്രഹാമിന്റെ സന്തതികൾ, ​ഡ്രോമ, ലോനപ്പന്റെ മാമോദീസ, മാമാങ്കം എന്നിവയാണ് പിന്നീട് കനിഹയുടേതായി റിലീസിനെത്തിയ മലയാളം സിനിമകൾ. ശരീര പ്രകൃതിയുടെ പേരിൽ നിരന്തരം സൗബർ ബുള്ളിയിങിന് ഇരയാകാറുള്ള നടി കൂടിയാണ് കനിഹ. അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട് കനിഹ.

    അഭിനയത്തിന് പുറമെ ഡബ്ബിങും

    തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടിവി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു. തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട് കനിഹ. ഇപ്പോൾ തന്റെ വസ്ത്രധാരണത്തെ കുറിച്ച് വരുന്ന കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് കനിഹ. ദിവ്യ വെങ്കിടസുബ്രഹ്മണ്യം എന്നാണ് കനിഹയുടെ യഥാർഥ പേര്. മറ്റ് നടിമാരെ പോലെ വലിയ ബ്രാൻഡഡ് സാധനങ്ങൾ നിത്യ ജീവിതത്തിൽ ഉപയോ​ഗിക്കുന്ന ആളല്ല കനിഹ. മുന്തിയ ഡിസൈനർ മാരുടെ വസ്ത്രങ്ങൾ കനിഹ ധരിച്ചും കാണാറില്ല. എന്തുകൊണ്ടാണ് മറ്റ് നടിമാരെ പോലെ താൻ വസ്ത്രങ്ങൾ ധരിക്കാത്തതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കനിഹ.

    Recommended Video

    Kaniha Talks About Mammootty and Mohanlal | FilmiBeat Malayalam
    ബ്രാന്റഡ് ഉൽപന്നങ്ങൾ ഉപയോ​ഗിക്കാത്തതിന് പിന്നിൽ

    'ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോ​ഗിക്കുന്ന ആളാണ് ഞാൻ. പുത്തൻ വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിർബന്ധമില്ല. ബ്രാന്റഡ് വസ്ത്രങ്ങൾ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല. നടിമാർ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ...? അവനവന് കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത്' കനിഹ പറയുന്നു. ബ്രോ ഡാഡിയാണ് കനിഹ അഭിനയിച്ച് ഇനി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ജനുവരി 26ന് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. മീന, ലാലു അലക്സ്, കല്യാണി പ്രിയദർശൻ എ‌ന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ബ്രോ ഡാഡി.

    Read more about: kaniha
    English summary
    Actress Kaniha reveals the reasons behind not using branded products
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X