»   » ദുല്‍ഖറിന്റെ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റിന് തെന്നിന്ത്യന്‍ നായികയുടെ മറുപടി, സങ്കടമാണിത്!!

ദുല്‍ഖറിന്റെ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റിന് തെന്നിന്ത്യന്‍ നായികയുടെ മറുപടി, സങ്കടമാണിത്!!

By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത തന്റെ സോലോ എന്ന പുതിയ ചിത്രം പരാജയപ്പെടുന്നതിന്റെ സങ്കടത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. സോലോയെ കൂവി തോല്‍പ്പിക്കരുത് എന്ന് പറഞ്ഞ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയ വികാരഭരിതമായ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നസ്‌റിയ നസീമിന്റെ പേരില്‍ ആള്‍ക്കാരെ പറ്റിക്കുന്ന നായിക, ഇനി ആസിഫ് അലിയ്‌ക്കൊപ്പവും!!


ഇപ്പോഴിതാ ആ പോസ്റ്റിന് മറുപടി പറഞ്ഞും, സോലോയ്ക്ക് പിന്തുണ അറിയിച്ചും തെന്നിന്ത്യന്‍ താരം കസ്തൂരി. നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റുള്ളവര്‍ക്ക് വിവരിച്ചുകൊടുക്കുന്നത് വലിയ സങ്കടമാണെന്ന് കസ്തൂരി പറയുന്നു. കസ്തൂരിയുടെ വാക്കുകളിലൂടെ.


ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സോലോ എന്ന ചിത്രത്തിനെ കളിയാക്കിയും കൂവിയും മോശം അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചും കൊല്ലരുത് എന്ന് അപേക്ഷിച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദ്വിഭാഷ ചിത്രമായതിനാല്‍ ചില താളപ്പിഴകള്‍ സംഭവിച്ചു പോയിട്ടുണ്ട് എന്നും, എന്നിരുന്നാലും സിനിമ തകര്‍ക്കുന്നത് തങ്ങളെ കൊല്ലുന്നതിന് സമമാണെന്നും ദുല്‍ഖര്‍ എഴുതി.


പിന്തുണച്ച് കസ്തൂരി

ഈ പോസ്റ്റിന് പിന്തുണയുമായിട്ടാണ് തെന്നിന്ത്യന്‍ താരം കസ്തൂരി രംഗത്തെത്തിയിരിയ്ക്കുന്നത്. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. സോലോ തീര്‍ച്ചയായും കാണുമെന്ന് നടി പറയുന്നു.


പറവ കണ്ടു

ദുല്‍ഖര്‍, ഈ അടുത്ത് ഞാന്‍ താങ്കളുടെ പറവ എന്ന ചിത്രം കണ്ടു. മറ്റുള്ളവര്‍ സ്വീകരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു- എന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്.


സോലോ കാണും

നിങ്ങളുടെ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോലോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഞാന്‍ വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യുന്ന കാര്യം സോലോ കാണുകയായിരിയ്ക്കും.


ഇത് സങ്കടകരം

നമ്മുടെ സര്‍ഗാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്നത് വലിയ സങ്കടമാണ്. പലപ്പോഴും നമ്മുടെ വ്യത്യസ്തമായ കഥ വിപണിയില്‍ വില്‍ക്കുന്നത് ദുഷ്‌കരമാണ്. പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുന്നില്ല.


നിങ്ങള്‍ ഇഷ്ടപ്പെടൂ..

താങ്കളുടെ സിനിമ ജനം ഇഷ്ടപ്പെടുകയാണ് താങ്കള്‍ക്ക് വേണ്ടത്. പക്ഷെ അതിനെക്കാള്‍ പ്രധാനം നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്വയം ഇഷ്ടപ്പെടുക എന്നതാണ്. ആ ഇഷ്ടം ഈ സിനിമയെ വിലമതിക്കാത്തതാക്കി കഴിഞ്ഞിരിയ്ക്കുന്നു.


പ്രേക്ഷകര്‍ പുറകെ വരും

വ്യത്യസ്തമായ വഴികളിലൂടെയുള്ള താങ്കളുടെ യാത്ര തുടരുക. മുന്നോട്ട് പോകൂ.. പ്രേക്ഷകര്‍ നിങ്ങള്‍ക്ക് പിറകെ വരും - കസ്തൂരി ട്വിറ്ററില്‍ എഴുതി.


'സോളോയെ കൊല്ലരുത്',ഹൃദയം തകര്‍ന്ന് ദുല്‍ഖര്‍ | filmibeat Malayalam

മലയാളത്തിന് പരിചിത

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് കസ്തൂരി. രഥോത്സവം എന്ന മലയാള ചിത്രത്തിലും കസ്തൂരി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമകളില്‍ നിന്ന് അല്പം വിട്ടു നില്‍ക്കുകയാണ് താരം.


English summary
Actress Kasturi react on Dulquer Salmaan's facebook post
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam