»   » കാവ്യ ടേപ്പില്‍ പങ്കില്ലെന്ന് നിഷാല്‍ കുടുംബം

കാവ്യ ടേപ്പില്‍ പങ്കില്ലെന്ന് നിഷാല്‍ കുടുംബം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/actress-kavya-madhavan-tape-is-fake-2-aid0032.html">Next »</a></li></ul>
Nishal Chandra
നടി കാവ്യ മാധവന്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പ്രചരിച്ച വീഡിയോ ടേപ്പ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ അമ്മ മണിയും അവരുടെ പരിചയത്തിലുള്ള യുവാവ് നടത്തുന്ന സംഭാഷണമെന്ന പേരില്‍ പ്രചരിച്ച വീഡിയോയാണ് വ്യാജമെന്ന് വ്യക്തമായിരിക്കുന്നത്.

ഇതുപോലുള്ളൊരു മറ്റൊരു വീഡിയോ ടേപ്പും ഈയാഴ്ച നെറ്റിലെത്തിയിട്ടുണ്ടെന്ന് മണിയുടെ സഹോദരന്‍ പറയുന്നു. കാവ്യ-നിഷാല്‍ വിവാഹമോചനത്തിന് പിന്നില്‍ നടന്‍ ദിലീപിന് പങ്കുണ്ടായിരുന്നുവെന്ന തരത്തിലുള്ള വീഡിയോയായിരുന്നു നെറ്റില്‍ പ്രചരിച്ചിരുന്നത്.

ടേപ്പുമായി തങ്ങളുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്ന് മണിയുടെ സഹോദരനായ രാജശേഖരന്‍ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡീയോ താന്‍ കണ്ടുവെന്നും തന്റെ കുടുംബത്തെ കരിവാരിത്തേയ്ക്കാന്‍ ആരോ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറയുന്നു.

കോടതി വിവാഹമോചനം അനുവദിച്ചതോടെ അവസാനിച്ച അധ്യായമാണത്. ഈ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കാന്‍ ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നില്ല. വീഡിയോയ്‌ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും തിരുവല്ല സ്വദേശിയായ രാജശേഖരന്‍ പറയുന്നു.
അടുത്തപേജില്‍
സുജ കാര്‍ത്തികയും ദിലീപും കാരണക്കാരെന്ന്

<ul id="pagination-digg"><li class="next"><a href="/news/actress-kavya-madhavan-tape-is-fake-2-aid0032.html">Next »</a></li></ul>
English summary
The tape claiming to carry a 'confidential conversation' between actress Kavya Madhavan’s former mother-in-law Mani and an unidentified man was 'fake', the elder woman’s brother has said, even as another tape surfaced this week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam