For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവും നടനാണ്! ടെന്‍ഷനാവാതെ പോയി ചെയ്യാന്‍ മക്കളും പറഞ്ഞു! തിരിച്ചുവരവിനെക്കുറിച്ച് കീര്‍ത്തി!

  |

  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന അമ്മ അറിയാതെ എന്ന പരമ്പരയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ് കീര്‍ത്തി ഗോപിനാഥ്. പേര് പറഞ്ഞാല്‍ ഈ നായികയെ മനസ്സിലായില്ലെങ്കിലും ജൂനിയര്‍ മാന്‍ഡ്രേക്ക് നായികയെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ആളെ മനസ്സിലാവും. 22 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് കീര്‍ത്തി അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിയുടെ ഭര്‍ത്താവായ രാഹുല്‍ മോഹനും സീരിയല്‍ രംഗത്ത് സജീവമാണ്.

  അമ്മ അറിയാതെ പരമ്പരയുടെ അണിയറപ്രവര്‍ത്തകരെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. അതിനാല്‍ത്തന്നെ നോ പറയാനുള്ള സാവകാശം ഇല്ലായിരുന്നു. തിരിച്ചുവരവിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്. ടെലിവിഷനിലൂടെയാണ് താന്‍ തുടക്കം കുറിച്ചത്. തിരിച്ച് വരുന്നതും അതിലൂടെയാണ്. നാളുകള്‍ക്ക് ശേഷം കുടുംബത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷമാണ് ഇപ്പോഴുള്ളത്.

  കുറച്ച് സീരിയലുകളിലേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും പ്രേക്ഷകര്‍ കീര്‍ത്തിയെ ഏറ്റെടുക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലും ആരാധകര്‍ താരത്തെ ഏറ്റെടുക്കുകയായിരുന്നു. പ്ലാന്‍ ചെയ്തുള്ള തിരിച്ചുവരവായിരുന്നില്ല താനുദ്ദേശിച്ചതെന്ന് താരം പറയുന്നു.

  Keerthy
  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  വീട്ടമ്മയായി കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുകയായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വലുതായി. മൂത്ത മകൻ ഡിഗ്രി ചെയ്യുന്നു അവൻ ബാംഗ്ലൂരിലാണ് പഠിക്കുന്നത്. ഇളയ ആൾ സ്കൂളിലും. അവരൊക്കെ പോയി കഴിഞ്ഞാൽ സത്യത്തിൽ വെറുതേ ഇരിപ്പാണ് എന്റെ പണി. അങ്ങനെ ഒറ്റയ്ക്കിരുന്ന് ബോറടിച്ച് തുടങ്ങിയിരുന്നു. ഉറങ്ങും ഭക്ഷണം കഴിക്കും അങ്ങനെ അങ്ങനെയാണ് ദിവസങ്ങൾ പോയിരുന്നത്. ആ സമയത്താണ് സീരിയലില്‍ നിന്നും വിളി വന്നത്.

  എന്റെയും ചേട്ടന്റെയും അച്ഛനമ്മമാരുടെ അടുത്ത് നിന്നുള്ള പിന്തുണ എടുത്ത് പറയേണ്ടതാണ്. പിന്നെ എന്റെ മക്കളും. ഇത്ര വർഷം കഴിഞ്ഞത് കൊണ്ട് തന്നെ ഇത് ചെയ്യാൻ പറ്റുമോ എന്ന ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു.വലിയ ഗ്യാപ്പല്ലേ. പക്ഷേ ഇവരുടെ പിന്തുണ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. അമ്മ ടെൻഷനടിക്കാതെ പോകാൻ നോക്ക്, പോയി ചെയ്യ് അമ്മാ പ്ലീസ് എന്നാണ് മക്കൾ പറഞ്ഞത്. പിന്നെ ചേട്ടന്റെ സുഹൃത്തുക്കൾ ആയതുകൊണ്ട് പുതിയ ടീമിന്റെ അടുത്തേക്കാണല്ലോ പോകുന്നത് എന്ന ടെൻഷനും മാറിക്കിട്ടി.

  17 വയസിലാണ് ഞാൻ അഭിനയരംഗത്തേക്കെത്തുന്നത്. ഒരു ആറ് വർഷത്തോളം ഇവിടെ ഉണ്ടായിരുന്നു. ഞാൻ കൂടുതലും ചെയ്തിരിക്കുന്നത് സീരിയലുകളാണ്. കഷ്ടിച്ച് പത്ത് സിനിമയിലെ അഭിനയിച്ചിട്ടുള്ളൂ. അതിൽ എടുത്തു പറയാനുള്ളത് ജൂനിയർ മാൻഡ്രേക്കാണ്. മറ്റുള്ള സിനിമകളൊന്നും സത്യം പറഞ്ഞാൽ ആരും ഓർക്കുന്ന് പോലുമുണ്ടാവില്ല. എന്റെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ല് തന്നെയായിരുന്നു ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയെന്നും താരം പറയുന്നു.

  English summary
  Actress Keerthy Gopinath talks About her husband Rahul Mohan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X