twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയില്‍ സമത്വം ഇല്ല, തമിഴ്‌നാട് ആണ് ഇവിടത്തേക്കാള്‍ ഭേദം, തുറന്നുപറഞ്ഞ് ലക്ഷ്മി രാമകൃഷ്ണന്‍

    By Midhun Raj
    |

    ജേക്കബിന്‌റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍. ചിത്രത്തിലെ ഷേര്‍ളി ജേക്കബ് എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കുടുംബ ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനിന്ന ഒരു കഥാപാത്രം കൂടിയാണ് ലക്ഷ്മിയുടെത്. റിലീസ് ചെയ്ത് അഞ്ച് വര്‍ഷമായിട്ടുംജേക്കബിന്‌റെ സ്വര്‍ഗരാജ്യത്തിലെ നടിയുടെ കഥാപാത്രം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയത്.

    ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    പിന്നാലെ പ്രണയകാലം, ജൂലായ് 4, നോവല്‍, വയലിന്‍, പിയാനിസ്റ്റ് ഉള്‍പ്പെടെയുളള മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകള്‍ ചെയ്ത താരമാണ് നടി.
    അഭിനേത്രി എന്നതിലുപരി തിരക്കഥാകൃത്തായും സംവിധായികയായും ഫാഷന്‍ ഡിസൈനറായും എല്ലാം ലക്ഷ്മി രാമകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.

    അതേസമയം സിനിമയിലെ സമത്വത്തെ കുറിച്ച്

    അതേസമയം സിനിമയിലെ സമത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി വൈറലാവുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി രാമകൃഷ്ണന്‍ മനസുതുറന്നത്. 'ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ നില ഇപ്പോള്‍ എങ്ങനെയാണ്?, പണ്ടത്തേതില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ കുറെ മാറിയോ?, ഇപ്പോ ഒരു ഇക്വാലിറ്റിയുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍'. അങ്ങനെ ഒന്നും ഇല്ലെന്നാണ് നടി മറുപടി നല്‍കിയത്.

    സിനിമയില്‍ ഇക്വാലിറ്റിയൊന്നും ഇല്ല

    'സിനിമയില്‍ സമത്വം ഒന്നും ഇല്ല. അത് മലയാളം ഇന്‍ഡസ്ട്രിയെന്ന് പറയരുത് കേട്ടോ. ഞാനൊരു വീഡിയോ കണ്ടു. അതില് പദ്മപ്രിയ, രേവതി, പാര്‍വതി എല്ലാവരും ഇരുന്ന് പറയുന്നത്. മുന്‍നിര താരങ്ങളായ നായികമാര്‍ വന്ന് പരിചയപ്പെടുത്തുമ്പോള്‍ അഭിനേത്രികള്‍, നടികള്‍ എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് പേരുണ്ടെന്ന് അവരെല്ലാം പറഞ്ഞു'.

    അവര് പറയേണ്ട

    'അവര് പറയേണ്ട ഒരു സ്‌റ്റേജിലാണ് നമ്മള്‍ ഇന്നും ഉളളത്. സിനിമയിലെ സമത്വത്തിന്‌റെ കാര്യത്തില്‍ തമിഴ്‌നാട് ആണ് ഇവിടത്തെക്കാള്‍ നല്ലതെന്നും' ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു. 'കുറെ മേഖലകളില്‍ പ്രവര്‍ത്തിച്ച ആളായതുകൊണ്ട് ഏതിനോടാണ് മാമിന് കൂടുതല്‍ താല്‍പര്യം എന്നായിരുന്നു' നടിയോട് ചോദിച്ചത്. 'ഇതിന് മറുപടിയായി തനിക്ക് ഫിലിം മേക്കര്‍ എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെടാനാണ് താല്‍പര്യം എന്ന്' നടി പറഞ്ഞു.

    Recommended Video

    Complete Actor Mohanlal Biography | മോഹൻലാൽ ജീവചരിത്രം | FilmiBeat Malayalam
    ഒരു സ്റ്റോറി ടെല്ലറായും, റൈറ്ററായും

    'ഒരു സ്റ്റോറി ടെല്ലറായും, റൈറ്ററായും അറിയപ്പെടാന്‍ താല്‍പര്യം. പിന്നെ തമിഴില്‍ ചെയ്ത ഷോകള്‍ കുറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്', നടി പറഞ്ഞു. 'പുതിയ പ്രോജക്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍
    വന്ന പടങ്ങളൊന്നും ചെയ്തില്ലെന്ന് നടി പറഞ്ഞു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‌റെ ഡയറക്ടറുടെ പടമൊക്കെ മിസ് ചെയ്തു. മലയാളത്തില്‍ നിന്നും നല്ല ഒരുപാട് സിനിമകള്‍ വന്നിരുന്നു. എന്നാലത് ചെയ്തില്ല. കഴിഞ്ഞ വര്‍ഷം ഒരു നടിയുമായി നടന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചത്', അഭിമുഖത്തില്‍ ലക്ഷ്മി രാമകൃഷ്ണന്‍ അറിയിച്ചു.

    English summary
    actress lakshmi ramakrishnan's reaction on the question about equality in cinema industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X