twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്ര ക്രൂരമാകരുത്, അവസാനം നിമിഷം വരെ അച്ഛനെ കാണാന്‍ ലിസി വന്നില്ല, വര്‍ക്കി മരണത്തിന് കീഴടങ്ങി

    By Rohini
    |

    നടി ലിസിയുടെ പിതാവ് നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന് വിളിക്കുന്ന എന്‍ ഡി വര്‍ക്കി (75) അന്തരിച്ചു. ഇന്നലെ (ഏപ്രില്‍ 31) ഉച്ചയോടെയാണ് അന്ത്യം. ഇന്ന് ഉച്ചയോടെ മൃതദേഹം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

    വേര്‍പിരിഞ്ഞിട്ടും തമ്മില്‍ സ്‌നേഹിയ്ക്കുന്ന താരജോഡികള്‍, പിന്നെ എന്തിനായിരുന്നു ഈ വേര്‍പിരിയല്‍

    അപ്പച്ചാ എന്ന് വിളിച്ച് ലിസി തന്റെ അരികില്‍ വരുമെന്ന് അവസാനം നിമിഷം വരെ വര്‍ക്കി പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. അതെ ഇത് നടി ലിസിയുടെ അച്ഛന്‍ വര്‍ക്കിയുടെ ജീവിതമാണ്...

    അവസാന നാളുകള്‍

    അവസാന നാളുകള്‍

    ഹൃദയാഘാതവും പക്ഷാഘാതവും തളര്‍ത്തിയ ശരീരം.. അപകടത്തെത്തുടര്‍ന്നു സ്വാധീനം നഷ്ടമായ കാലുകള്‍. പ്രാഥമികകൃത്യങ്ങള്‍ക്കുപോലും പരസഹായം വേണം. കൂലിപ്പണിക്കാരനായ അനിയന്‍ ബാബുവിന്റെ വീടിന്റെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണിന്നു വര്‍ക്കി ജീവിതം തള്ളിനീക്കുന്നത്.

    അച്ഛനല്ല എന്ന് പറഞ്ഞത്

    അച്ഛനല്ല എന്ന് പറഞ്ഞത്

    വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന തനിക്കു ലിസിയില്‍നിന്നു സഹായം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടു വര്‍ക്കി അധികൃതരെ സമീപിച്ചതു വാര്‍ത്തയായിരുന്നു. പിതാവിനു മതിയായ സംരക്ഷണം നല്‍കാന്‍ ലിസിയോട് മൂവാറ്റുപുഴ ആര്‍.ഡി.ഒ: പി.എന്‍. സന്തോഷ് ഉത്തരവിട്ടു. എന്നാല്‍ വര്‍ക്കി തന്റെ പിതാവല്ലെന്നു പറഞ്ഞ ലിസി ഉത്തരവു പാലിക്കാന്‍ തയാറായില്ല.

    ട്രൈബ്യൂണ്‍ ഉത്തരവ്

    ട്രൈബ്യൂണ്‍ ഉത്തരവ്

    വര്‍ക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടര്‍ന്നു ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയുമാണെന്ന് ബോധ്യപ്പെട്ട ട്രൈബ്യൂണല്‍ മുന്‍ ഉത്തരവ് പുനഃസ്ഥാപിച്ചു. പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കാനാണ് ഉത്തരവെങ്കിലും ഇതു കിട്ടുമെന്നു വര്‍ക്കിക്ക് ഉറപ്പില്ല.

    ആശ്രയം അനിയന്‍ ബാബു മാത്രം

    ആശ്രയം അനിയന്‍ ബാബു മാത്രം

    മകള്‍ തള്ളിപ്പറഞ്ഞെങ്കിലും ലിസിയുമായി രൂപ സാദൃശ്യമുള്ള അമലയുടെ സാന്നിധ്യമാണ് വര്‍ക്കിക്ക് ഏക ആശ്വാസം. സഹോദരന്‍ ബാബുവിന്റെ മകളാണ് അമല. കളമശേരിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ അമല സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയാലുടന്‍ വര്‍ക്കിയുടെ അടുത്തെത്തും. കുശലം പറച്ചിലും ശുശ്രൂഷയുമായി വര്‍ക്കിയെ ആശ്വസിപ്പിക്കും. ആദ്യം ഭാര്യയും പിന്നീടു മകളും ഇപ്പോള്‍ ബന്ധുക്കളും കൈയൊഴിഞ്ഞ വര്‍ക്കിയുടെ ഏക ആശ്രയമാണ് അനിയന്‍ ബാബുവും കുടുംബവും. ബാബുവും പ്രാരാബ്ധങ്ങള്‍ക്കു നടുവില്‍തന്നെ.

    മകളെ കാണാന്‍ പോയപ്പോള്‍

    മകളെ കാണാന്‍ പോയപ്പോള്‍

    മകളേയും ഭാര്യയേയും പറ്റി ചോദിച്ചാല്‍ വര്‍ക്കിയുടെ കണ്ണുനിറയും. വര്‍ഷങ്ങള്‍ക്കു മുമ്പു ലിസിയെ കാണാന്‍ ചെന്നൈയിലെത്തിയ വര്‍ക്കിയെ വീട്ടിലേക്കു കടത്തിവിട്ടില്ല. ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചു പരിചയപ്പെട്ട മലയാളികളുടെ സഹായത്തിലാണു നാട്ടിലെത്തിയത്. അന്നേറ്റ പരുക്കിന്റെ പാട് ഇന്നും വര്‍ക്കിയുടെ മുഖത്തുണ്ട്. എങ്കിലും വര്‍ക്കിക്കു മകളോടു പരിഭവമില്ല.

    വര്‍ക്കിയുടെ കുടുംബ ജീവിതം

    വര്‍ക്കിയുടെ കുടുംബ ജീവിതം

    കോതമംഗലത്തെ പ്രശസ്തമായ തറവാട്ടില്‍ ജനിച്ച വര്‍ക്കി പിതാവുമായി തെറ്റിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ആലുവയിലെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന വര്‍ക്കി കൂടെ ജോലിചെയ്ത ഏലിയാമ്മയുമായി ഇഷ്ടത്തിലായി. ഏലിയാമ്മയുടെ മാതാവ് മുന്‍കൈയെടുത്ത് വിവാഹം നടത്തി. വര്‍ക്കിയുടെ പിതാവിന് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. അതിനാല്‍ വര്‍ഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വര്‍ക്കിയും ഭാര്യയും കഴിഞ്ഞത്. ഇതിനിടയില്‍ ലിസി പിറന്നു. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള ഏലിയാമ്മയുടെ സൗഹൃദമാണ് വര്‍ക്കിയുടെ ജീവിതം തകര്‍ത്തത്. ഭാര്യ ഏലിയാമ്മ സിനിമയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വര്‍ക്കി എതിര്‍ത്തു. ഏലിയാമ്മയുടെ സഹോദരങ്ങള്‍ മര്‍ദിച്ചതോടെ ബന്ധം പിരിഞ്ഞു.

    മകളും അവഗണിച്ചപ്പോള്‍

    മകളും അവഗണിച്ചപ്പോള്‍

    മകളെ ഒന്നു താലോലിക്കാന്‍ പോലും അനുവദിക്കാതെ ഏലിയാമ്മയും സഹോദരങ്ങളും തന്നെ അകറ്റുകയായിരുന്നെന്നു വര്‍ക്കി പറയുന്നു. മകള്‍ മുതിര്‍ന്നപ്പോള്‍ പലപ്പോഴും കണ്ടിരുന്നെങ്കിലും അത് അമ്മ അറിയാതെയായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായതോടെ ലിസി തന്നെ അവഗണിക്കാന്‍ തുടങ്ങി. മകള്‍കൂടി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുപോയ വര്‍ക്കി മദ്യത്തിന് അടിമയായി. പാരമ്പര്യ സ്വത്തായി ലഭിച്ച രണ്ടര ഏക്കറില്‍ ഭൂരിഭാഗവും മദ്യപിച്ച് നഷ്ടപ്പെടുത്തി. ബാക്കി വന്ന പത്തു സെന്റ് ചികില്‍സക്കായും വിറ്റു.

    വര്‍ക്കി ജീവനാംശം ആവശ്യപ്പെട്ടത്

    വര്‍ക്കി ജീവനാംശം ആവശ്യപ്പെട്ടത്

    ജീവിതം ദുരിതമായതോടെയാണു ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ലിസിക്കെതിരെ പരാതി നല്‍കിയത്. അന്ന് ആര്‍.ഡി.ഒ. ഉത്തരവിട്ടിട്ടും ലിസി ചെലവിന് നല്‍കിയില്ല. തുടര്‍ന്ന്് വര്‍ക്കിയുടെ പരാതിയിന്‍മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അന്നത്തെ എറണാകുളം ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഉത്തരവിട്ടു. ജില്ലാ കലക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തി. എന്നാല്‍, ലിസിയുടെ പിതാവല്ല വര്‍ക്കിയെന്നായിരുന്നു അഭിഭാഷകന്‍ അറിയിച്ചത്. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

    ലിസി പറഞ്ഞത്

    ലിസി പറഞ്ഞത്

    ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം? തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത്. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. ഞാന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. എന്നെ വളര്‍ത്തിയത് അമ്മയാണ്- ഇതായിരുന്നു ലിസിയുടെ മറുപടി.

    ലിസിയുടെ വഴി

    ലിസിയുടെ വഴി

    ഏലിയാമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ലിസി സിനിമയിലെത്തിയതെന്നു വര്‍ക്കി പറയുന്നു. മകളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഭാര്യയെയും അവരുടെ സഹോദരങ്ങളെയും ഭയന്ന് വര്‍ക്കി മിണ്ടാതിരുന്നു. നടിയാകാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും കൈനിറയെ അവസരങ്ങള്‍ ലിസിയെത്തേടിയെത്തി. ഉപനായികയായും നായികയായും വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. ഇതിനിടയില്‍ എപ്പോഴോ പ്രിയദര്‍ശനുമായി പ്രണയം മൊട്ടിട്ടു. പ്രിയനുമായി പ്രണയത്തിലാണെന്നകാര്യം തന്നോട് ലിസി പറഞ്ഞിരുന്നെന്നും വര്‍ക്കി ഓര്‍ക്കുന്നു.

    English summary
    Actress Lissy's Father Nellikkattil Pappachan passed away.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X