»   » സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടന്ന് കിട്ടുന്ന അവസരം വേണ്ട.. പൊട്ടിത്തെറിച്ച് ചാര്‍മിള!

സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടന്ന് കിട്ടുന്ന അവസരം വേണ്ട.. പൊട്ടിത്തെറിച്ച് ചാര്‍മിള!

By: Kishor
Subscribe to Filmibeat Malayalam

42 വയസ്സായി നടി ചാര്‍മിളയ്ക്ക്. 38 മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് ചാര്‍മിള.1991 മുതല്‍ ഏതാണ് കാല്‍നൂറ്റാണ്ടുകാലമായി മലയാളം സിനിമയിലുണ്ട് ചാര്‍മിള. സിനിമാ ഇന്‍ഡസ്ട്രിയുടെ ഇന്‍ ആന്‍ഡ് ഔട്ട് കാര്യങ്ങള്‍ അറിയുന്ന ആള്‍.

Read Also: കുറ്റം മുഴുവന്‍ പെണ്‍കുട്ടിക്ക്.. എന്തുകൊണ്ട് വൈദികനെ തടഞ്ഞില്ല... ശാലോം മാഗസിന്‍ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

Read Also: മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന 17 മലയാളം സൂപ്പര്‍ താരങ്ങള്‍!!

അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള പറയുമ്പോള്‍ അത് വലിയ ഞെട്ടലാണ് സിനിമാതാരങ്ങളില്‍ ഉണ്ടാക്കുന്നത്. മറ്റ് പല ഭാഷകളിലും അഭിനയിച്ചിട്ടുള്ള ചാര്‍മിള പറയുന്നത് മലയാളത്തില്‍ മാത്രമേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുള്ളൂ എന്നാണ്.

മലയാളത്തിന്റെ ചാര്‍മിള

മലയാളത്തിലെ ചില സംവിധായകരും നടന്മാരും തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ചാര്‍മിള നടത്തുന്നത്. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്ന ചാര്‍മിള ഇപ്പോള്‍ അഭിനയ രംഗത്തില്ല. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കിടക്ക പങ്കിട്ടാല്‍ അവസരം

മലയാളം സിനിമയില്‍ മാത്രമേ തനിക്ക് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുള്ളൂ എന്നാണ് ചാര്‍മിള പറയുന്നത്. കിടക്ക പങ്കിട്ടാല്‍ നല്ല വേഷം തരാം എന്നാണ് ഓഫര്‍. അതും പ്രമുഖരായ ആളുകള്‍. സിനിമാ സംവിധായകരും താരങ്ങളും മാത്രമല്ല പ്രൊഡക്ഷന്‍ മാനേജര്‍മാരും തന്നോട് ഇങ്ങനെ മോശമായി പെരുമാറിയിട്ടുണ്ട്.

കിടന്ന് കിട്ടുന്നത് വേണ്ട

കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ട എന്നാണ് വേദനയോടെ ചാര്‍മിള പറയുന്നത്. അങ്ങനെ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസ്സായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ലല്ലോ എന്നതില്‍ ചാര്‍മിയ്ക്ക് വിഷമമുണ്ട്.

അമ്മ വേഷത്തിലാണ് ഇപ്പോള്‍

തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലാകട്ടെ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഓരോരുത്തരായി തങ്ങളുടെ മോശം അനുഭവങ്ങള്‍ പറയുന്നത്.

ബാബു ആന്റണിയെ കുറ്റം പറയില്ല

തന്റെ ജീവിതം തകര്‍ത്തതില്‍ ആരെയും കുറ്റം പറയാന്‍ താനില്ല. അഥവാ കുറ്റം പറഞ്ഞാലും തന്നെത്തന്നെയായിരിക്കും. ബാബു ആന്റണിയെ തനിക്ക് ഭയങ്കര സ്‌നേഹവും വിശ്വാസവും ആയിരുന്നു. ആ വിവാഹത്തിന് എന്റെ വീട്ടുകാരും സമ്മതിച്ചിരുന്നു. അദ്ദേഹത്തിനും അതില്‍ സമ്മതമാ.ിരുന്നു - മലയാള സിനിമയില്‍ വലിയ സംസാര വിഷയമായ ഈ പ്രണയബന്ധത്തെക്കുറിച്ച് ചാര്‍മിള പറഞ്ഞു.

ചാര്‍മിളയുടെ സിനിമകള്‍

മോഹന്‍ലാലിന്റെ ധനത്തിലൂടെ 1991 ലാണ് ചാര്‍മിള മലയാളത്തില്‍ എത്തിയത്. പിന്നീട് അങ്കിള്‍ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടല്‍, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു. അടുത്തിടെ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ അമ്മ വേഷത്തില്‍ ചാര്‍മിള അഭിനയിച്ചു.

വരലക്ഷ്മി സമാനമായ അനുഭവം പറഞ്ഞു

കിടക്ക പങ്കിടാന്‍ ഒരു പ്രമുഖ ചാനലിന്റെ മേധാവി ക്ഷണിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന അനുഭവം അടുത്തിടെ പങ്കുവെച്ചത് നടന്‍ ശരത് കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്മിയാണ്. ഈ അനുഭവം പങ്കുവെയ്ക്കണമോ എന്ന് താന്‍ നിരവധി തവണ ആലോചിച്ചുവെന്നും വരലക്ഷ്മി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു അനുഭവം പങ്കുവെച്ചാല്‍ അത് ഏത് അര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടും എന്നായിരുന്നു നടിയുടെ ആലോചന.

ആരാണ് ചോദിച്ചത്

ഒരു പ്രമുഖ ചാനലിന്റെ പ്രോഗ്രാം ഹെഡ്ഡുമായുള്ള മീറ്റിങ്ങിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് വരലക്ഷ്മി വെളിപ്പെടുത്തുന്നു. മീറ്റിങ്ങിന് ശേഷമാണ് അയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയത്. പുറത്ത് വെച്ച് കാണാന്‍ എപ്പോഴാണ് പുറത്ത് വെച്ച് കാണാന്‍ കഴിയുക എന്നായിരുന്നു ചാനല്‍ മേധാവിയുടെ ചോദ്യം. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണോ കാണുന്നത് എന്ന് താന്‍ തിരിച്ച് ചോദിച്ചു.

മറ്റു ചില കാര്യങ്ങള്‍ക്ക്

മറ്റു ചില കാര്യങ്ങള്‍ക്കാണ് കാണേണ്ടത് എന്നായിരുന്നു അയാളുടെ വഷളത്തരം കലര്‍ന്ന ചിരിയോടെ ഉള്ള മറുപടി. ഞെട്ടിപ്പോയ താന്‍ അത് മറച്ചുവെച്ചുകൊണ്ട് അയാളോട് കടന്നു പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വരലക്ഷ്മി ശരത് കുമാര്‍ സ്വന്തം അനുഭവം തുറന്നു പറഞ്ഞത്.

English summary
Actress Charmila made a shocking revelation about Malayalam film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam