»   » 'ആകാശദൂതി'ലൂടെ മലയാളികളെ കരയിപ്പിച്ചെങ്കിലും മാധവി ഇന്നും ആകാശത്തിലൂടെ പറന്ന് നടക്കുകയാണ്!

'ആകാശദൂതി'ലൂടെ മലയാളികളെ കരയിപ്പിച്ചെങ്കിലും മാധവി ഇന്നും ആകാശത്തിലൂടെ പറന്ന് നടക്കുകയാണ്!

Posted By: Teresa John
Subscribe to Filmibeat Malayalam

അന്നും ഇന്നും മലയാളികളെ ഏറെ കരയിപ്പിച്ച സിനിമയാണ് ആകാശദൂത്. ചിത്രത്തിലുടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മാധവി ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സ്ത്രീ ശക്തിയായി പാറി പറന്ന് നടക്കുകയാണ്. അതിനിടെ കുടുംബം കുട്ടികളുമായി സുഖമായി ജീവിക്കുന്ന മാധവി വിമാനം പറത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തമിഴിലെത്തിയ അമല പോള്‍ ഒന്നുകൂടി ഹോട്ടായി! പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത്!!!

മലയാളത്തില്‍ ആകാശദൂത്, വടക്കന്‍ വീരഗാഥ എന്നീ രണ്ട് ചിത്രങ്ങളിലുടെയാണ് മാധവി അറിയപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ തമിഴ്, ഹിന്ദി, ബംഗാളി, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച നടി സ്വന്തമായി വിമാനവും അത് ഓടിക്കാനുള്ള ലൈസന്‍സും സ്വന്തമാക്കിയെന്നതാണ് പുതിയ വിവരങ്ങള്‍.

മാധവി

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നടിയാണ് മാധവി. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതായിരുന്നു മാധവിയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍


ഏറെ കാലമായി ഒരു വിവരം ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ നടി മാധാവിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മാധവിയുടെ വിമാനം

സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും അമേരിക്കയില്‍ മാധവിയും കുടുംബവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അതിനിടെ വിമാനം പറത്തുന്ന മാധവിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വന്തമായുള്ള വിമാനം ഓടിക്കാന്‍ മാധവിയ്ക്ക് ലൈസന്‍സും ഉണ്ടെന്നാണ് പറയുന്നത്.

അമേരിക്കയിലെ ജീവിതം


വിവാഹശേഷം അമേരിക്കയിലേക്കാണ് മാധവി പോയത്. ഇപ്പോള്‍ ന്യൂജേഴസിയിലെ 44 ഏക്കര്‍ ഭൂമിയില്‍ വലിയ ബംഗ്ലാവിലാണ് മാധവിയും കുടുംബവും താമസിക്കുന്നത്.

പ്രകൃതിയോടിണങ്ങി ജീവിക്കുന്നു

അമേരിക്കയില്‍ ആണെങ്കിലും പ്രകൃതിയോടിണങ്ങി ജീവിക്കുകയാണ് മാധവിയും കുടുംബവും. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് മാനുകളും വിവിധ ഇനം പക്ഷികളെയും പരിപാലിച്ചാണ് നടിയുടെ ജീവിതം.

ആകാശദൂത്

മാധവിയുടെ മലയാളത്തിലെ ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്ന സിനിമകളിലൊന്ന് ആകാശദൂത് ആണ്. ചിത്രത്തില്‍ ക്യാന്‍സര്‍ രോഗിയായ നിസാഹയകയായ അമ്മയും മക്കളും എല്ലാവരെയും കരയിപ്പിച്ചിരുന്നു.

വിവിധ ഭാഷകളില്‍

1976 ലാണ് മാധവി ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്. 1980 ല്‍ മലയാളത്തിലേക്ക് എത്തിയ നടി 1996 ല്‍ സിനിമ ജീവിതം അവസാനിപ്പിച്ചു. അതിനുള്ളില്‍ തമിഴ്, ഹിന്ദി, ബംഗാളി, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.

English summary
Actress Madhavi's Latest photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X