»   » ഡയലോഗ് ചതിച്ചു; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്?

ഡയലോഗ് ചതിച്ചു; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്?

Posted By:
Subscribe to Filmibeat Malayalam

ഫുള്‍സ്‌റ്റോപ്പില്ലാത്ത ഡയലോഗുകള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട നടനാണ് സുരേഷ് ഗോപി. യഥാര്‍ത്ഥ ജീവിതത്തിലും കോപം കുറച്ചൊന്നുമല്ല. ഇത് രണ്ടും ഒരുമിച്ചു വന്നാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കിക്കെ. അതും ഒരു പെണ്ണിനോട്. കാര്യം പിടി കിട്ടിയില്ലെ. മലയാളത്തിലെ ഒരു യുവ നടിയെ ഫോണില്‍ ചീത്ത വിളിച്ചെന്നാരോപിച്ച് നടി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മിനു കുര്യാന്‍ എന്ന നടി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. മിനുവിന്റെ പഴയ കാര്‍ഡ്രൈവറാണ് തര്‍ക്കത്തിന് വഴിയൊരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Suresh Gopi

മിനു കുര്യാനില്‍ നിന്നും അവരുടെ മുന്‍ ഡ്രൈവര്‍ അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നത്രെ. പിന്നീട് ഈ പണം കൊടുക്കാതായതോടെ ഇരുവരും തമ്മില്‍ ഉടക്കിലായി. ഉടക്കിപിരിഞ്ഞ ഡ്രൈവര്‍ സുരേഷ് ഗോപിയുടെ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനിടയില്‍ പണത്തിനായി മിനു ഡ്രൈവറെ വിളിച്ചുകൊണ്ടേയിരുന്നു. കോളുകള്‍ ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി കാര്യ തിരക്കിയപ്പോള്‍ കാശ് കൊടുത്തിട്ടും തന്നെ താരം ശല്യം ചെയ്യുകയാണെന്ന് ഡ്രൈവര്‍ പറഞ്ഞത്രെ.

പിന്നീട് മിനുവിന്റെ കോള്‍ വന്നപ്പോള്‍ സുരേഷ് ഗോപി എടുക്കുകയും തന്റെ ഡ്രൈവറെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാതയാണത്രെ നടി സുരേഷ് ഗോപി തന്നെ ചീത്ത വിളിച്ചെന്ന് പറഞ്ഞ് പൊലീസില്‍ പരാതിപ്പെട്ടത്.

ടാ തടിയാ എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതെയായപ്പോള്‍ മിനു തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാല്‍ തമിഴിലും ചെറിയ വേഷങ്ങല്‍ മാത്രമാണ് മിനുവിനെ തേടിയെത്തിയത്.

English summary
Da Thadiya fame actress Minu Kuryan file police case against Suresh Gopi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam