»   » മിത്ര കുര്യന്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നിര്‍മാതാവും, നടി മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

മിത്ര കുര്യന്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നിര്‍മാതാവും, നടി മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

Posted By: Sanviya
Subscribe to Filmibeat Malayalam

പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നടി മിത്ര കുര്യനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 447, 294 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നടി മദ്യപിച്ചിരുന്നതായി കൗമുദി പ്ലസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവ സമയത്ത് നടിക്കൊപ്പം കൂടെയുണ്ടായിരുന്നത് മാതാപിതാക്കളോ ബന്ധുക്കളോ അല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടാതെ മര്‍ദ്ദനമേറ്റ ഡ്രൈവര്‍ രാമദാസിനെ പരാതിയില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ നിര്‍മാതാവ് ശ്രമിക്കുന്നതായുമാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ..

നടി മിത്ര കുര്യന്‍ മര്‍ദ്ദിച്ചു, പരിക്കേറ്റ ഡ്രൈവറും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍

സംഭവം ഇങ്ങനെ

ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു സംഭവം. അതിക്രമിച്ച് സ്റ്റാന്റിനകത്തേക്ക് പ്രവേശിച്ച നടി ഡ്രൈവറെയും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെയും അസഭ്യവര്‍ഷം നടത്തി മര്‍ദ്ദിക്കുകയായിരുന്നു.

ചികിത്സ തേടി

സംഭവത്തില്‍ പരിക്കേറ്റ ഡ്രൈവറും കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

നടിയുടെ പേരില്‍ കേസ്

ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് നടിയുടെ പേരില്‍ പോലീസ് കേസെടുത്തു. 447, 294 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്ന് മാസം വരെ തടവും അഞ്ഞൂറ് രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിത്.

പരാതിയില്‍ പറയുന്നത്

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ അന്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിഞ്ഞിട്ടും അതിക്രമിച്ച് സ്റ്റാന്റില്‍ കയറി, ഡ്രൈവര്‍ക്കെതിരെ അസഭ്യം പറഞ്ഞതെന്നാണ് പരാതിയില്‍.

നടിയുടെ പരാതിയില്‍

തന്റെ കാറില്‍ ഉരസിയിട്ടും ബസ് നിര്‍ത്താനുള്ള മര്യാത പോലും ഡ്രൈവര്‍ കാണിച്ചില്ല. കാറിന്റെ പെയിന്റ് പോകുകയും ചളുങ്ങുകയും ചെയ്തിട്ടുണ്ടെന്ന് നടി പരാതിയില്‍ പറയുന്നു.

English summary
Actress Mitra Kuryan police case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam