»   » അമ്മയെക്കാള്‍ സുന്ദരിയായ ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ... മാലാഖ തന്നെ!!

അമ്മയെക്കാള്‍ സുന്ദരിയായ ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ... മാലാഖ തന്നെ!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സുന്ദരികളായ നായികമാര്‍ ഒത്തിരിയുണ്ട്.. അതിലൊരു സുന്ദരിയുടെ മകളുടെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.. മറ്റാരുമല്ല, നടി മുക്തയുടെ മകള്‍ കിയാര എന്ന മാലാഖയുടെ ചിത്രങ്ങള്‍.

മുക്തയുടെ ആദ്യത്തെ കണ്മണിയുടെ പിറന്നാള്‍.. ഈ ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല !!!

മുക്തയുടെയും റിങ്കു ടോമിയുടെയും ആദ്യത്തെ കണ്മണിയ്ക്ക് ഇപ്പോള്‍ ഒരു വയസ്സ് കഴിഞ്ഞു. മകള്‍ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ മുക്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളാണ് വൈറലാകുന്നത്. അമ്മയെക്കാള്‍ സുന്ദരിയാണ് മകള്‍ എന്നാണ് കമന്റുകള്‍ വരുന്നത്.

എല്ലാ പെണ്‍കുട്ടികളെയും പോലെ സമാന്തയും, ഭര്‍ത്താവിനെ കിട്ടിയപ്പോള്‍ അച്ഛനെ ഉപേക്ഷിച്ചു!!

muktha

2016 ആഗസ്റ്റ് 17-നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കണ്മണി എന്നാണ് മുക്ത കുഞ്ഞിനെ വിളിക്കുന്നത്

കിയാരയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുക്ത നെയ്തു കഴിഞ്ഞു. കുറച്ചൂടെ വലുതായാല്‍ മകളെ ഡാന്‍സ് പഠിക്കാന്‍ വിടണം എന്നാണ് മുക്ത പറയുന്നത്. മുക്ത മൂന്ന് വയസ്സായപ്പോഴാണ് ഡാന്‍സ് പഠനം തുടങ്ങിയത്. മകളെയും വലിയ കലാകാരിയാക്കണം എന്നാണ് മുക്തയുടെ സ്വപ്‌നം

ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. റിമിയ്‌ക്കൊപ്പം സ്‌റ്റേജ് ഷോകളില്‍ പോകുന്നതിലൂടെയാണ് മുക്തയും റിങ്കുവും പരിചയപ്പെട്ടത്. പ്രണയമായിരുന്നില്ല.. ഇരുവരുടെയും ജോഡി പൊരുത്തം മനസ്സിലാക്കി, വീട്ടുകാര്‍ ആലോചിച്ച് നടത്തുകയായിരുന്നു. 2015 ആഗസ്റ്റഅ 30 നായിരുന്നു വിവാഹം.

English summary
Actress Muktha's baby Kiara aka Kanmani New Photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam