»   » അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

Posted By:
Subscribe to Filmibeat Malayalam

അച്ഛനുറങ്ങാത്ത വീട് എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തിലൂടെയാണ് മുക്തയെന്ന നടിയെ മലയാളികള്‍ അംഗീകരിച്ചത്. പിന്നീട് മലയാലത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമായി ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചിട്ടുണ്ട്. ഇന്നേവരെ വളരെ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മുക്തയ്ക്ക് അവസരം ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നേ പറയാന്‍ കഴിയൂ.

അഭിനയത്തിരക്കുകളില്‍ക്കിടയില്‍ പിതാവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ക്കൂടിയും മുക്ത വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇടക്കാലത്തായി മുക്തയ്ക്ക് മലായളത്തിലുള്‍പ്പെടെയുള്ള ഭാഷകളിലൊന്നും അധികം ചിത്രങ്ങള്‍ ലഭിച്ചിരുന്നില്ല. അവസരങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് അല്‍പസ്വല്‍പം ഗ്ലാമറസാകാന്‍ തയ്യാറായെങ്കിലും മുക്ത അധികം സ്വീകരിക്കപ്പെടാതെ പോയി.

ഇപ്പോള്‍ അഭിനയത്തില്‍ രണ്ടാംവരവിനൊരുങ്ങുകയാണ് താരം. മലയാളത്തില്‍ ചില പുതിയ ചിത്രങ്ങളില്‍ മുക്ത അഭിനയിക്കുന്നുണ്ട്. ഇവയില്‍ മികച്ച കഥാപാത്രങ്ങളെയാണ് മുക്ത അവതരിപ്പിക്കുന്നതെന്നാണ് സൂചന. ഇതിനിടെ പുറത്തുവന്ന മുക്തയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വളരെ പുതുമയുള്ള ലുക്കിലാണ് ഓരോ ചിത്രത്തിലും മുക്തയെ കാണാന്‍ കഴിയുക. അടുത്തിടെ പത്തുകിലോയോളം ശരീരഭാരം കുറച്ചശേഷമാണ് മുക്ത ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

ശരീരഭാഗം കുറച്ച് അഴകളവുകള്‍ വീണ്ടെടുത്ത് തീര്‍ത്തും സുന്ദരിയായിട്ടാണ് പുതിയ ഫോട്ടോഷൂട്ടില്‍ മുക്തയെ കാണാന്‍ കഴിയുക. കറുത്ത വസ്ത്രത്തില്‍ ആകര്‍ഷണീയയായ മുക്തയുടെ സൗന്ദര്യത്തിന് ചുരുട്ടിയിട്ട മുടി മാറ്റുകൂട്ടുന്നു.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

സോഷ്യല്‍ മീഡിയയില്‍ മുക്തയുടെ പുതിയി ചിത്രങ്ങള്‍ വൈറലാവുകയാണ്.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

മലയാളത്തില്‍ റൂം നമ്പര്‍ 9ബി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളിലാണ് മുക്ത അഭിനയിക്കുന്നത്.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

ജയറാമിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന റോഡ് മൂവിയാണിത്. ഇതില്‍ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിക്കുന്നത്.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

ഒരു പെണ്ണും പറയാതിരുന്നത് എന്ന നോവലിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രമാണിത്. വിആര്‍ ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശങ്കറിന്റേത് തന്നെ.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

താമരഭരണിയെന്ന തമിഴ് ചിത്രത്തിലൂടെയാണ് സെക്‌സി താരമെന്ന ഇമേജ് മുക്തയ്ക്ക് ലഭിച്ച്. എന്നാല്‍ പിന്നീട് ശരീരപ്രദര്‍ശനത്തിനില്ലെന്ന് മുക്ത വ്യക്തമാക്കുകയായിരുന്നു.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

നടിയെന്ന നിലയ്ക്ക് പ്രശസ്തയായ മുക്ത മികച്ചൊരു ബ്യൂട്ടിഷനും കൂടിയാണ്. സിനിമകളില്‍ അവസരം കുറഞ്ഞപ്പോള്‍ മുക്ത ബ്യൂട്ടിഷന്‍ ജോലികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയിരുന്നു.

അതിശയിപ്പിക്കുന്ന പുതുലുക്കില്‍ മുക്ത

ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി ജ്യോതിഷി പറഞ്ഞതുപ്രകാരം മുക്ത പേര് മുക്തഭാനുവെന്നാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ മുക്തയെന്നും മറ്റ് ഭാഷകളില്‍ ഭാനുവെന്നുമാണ് മുക്ത അറിയപ്പെടുന്നത്.

English summary
Malayalam actress Muktha new photoshoot in her all new avatar.Muktha who used to be a homely girl has transformed a lot and this photoshoot is a proof for that change.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam