മമ്മൂട്ടിയാണ് മുത്തുമണിയോട് ചോദിക്കാന്‍ പറഞ്ഞത്! ആ ഡയലോഗ് അദ്ദേഹത്തിന്റെയാണെന്നും താരം!
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് മുത്തുമണി ശ്രദ്ധ നേടിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു ഈ താരം. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. വലിപ്പ ചെറുപ്പമില്ലാതെയാണ് താരം കഥാപാത്രങ്ങളെ സ്വീകരിക്കാറുള്ളത്. സത്യന് അന്തിക്കാട് ചിത്രമായ രസതന്ത്രത്തിലൂടെയാണ് മുത്തുമണി തുടക്കം കുറിച്ചത്.
കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് കഴിവ് പ്രകടിപ്പിച്ചിരുന്നു ഈ താരം. ആകാശവാണിയില്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു മുത്തുമണി. കലോത്സവ വേദികളിലും തിളങ്ങിയിട്ടുണ്ട് ഈ താരം. നാടക വേദികളിലും താരം സജീവമായിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മുത്തുണിക്ക് ലഭിച്ചിരുന്നു. മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ചും അങ്കിള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമയ്ക്ക് മുന്‍പ്
സിനിമയിലെത്തുന്നതിന് മുന്‍പ് ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നു മുത്തുമണി. നിയമബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ പ്രാക്ടീസ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു. നമ്മുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാവാന്‍ നിയമപഠനം സഹായിച്ചിട്ടുണ്ട്. വ്യക്തിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും കൃത്യമായി അറിയാം. നിയമത്തില്‍ ഉന്നതപഠനം ചെയ്യണമെന്ന് തോന്നിയപ്പോഴാണ് എല്‍എല്‍എം ചെയ്തതെന്നും മുത്തുമണി പറയുന്നു.

സിനിമ തിരഞ്ഞെടുക്കുന്നത്
തനിക്ക് ചേരുന്ന തരത്തിലുള്ള കഥാപാത്രം വന്നാല്‍ സ്വീകരിക്കാറുണ്ട്. പരീക്ഷയോ പഠനവുമായോ ബന്ധപ്പെട്ട തിരക്കുകളിലാണെങ്കില് മാത്രമേ സിനിമകള്‍ നിരസിക്കാറുള്ളൂ. തീരെ ശരിയാവില്ലെന്ന് തോന്നുന്ന സിനിമകളോട് മാത്രമേ നോ പറഞ്ഞിട്ടുള്ളൂ. എല്ലാത്തരം സിനിമകളും കാണുന്നയാളാണ് താനും ഭര്‍ത്താവ് അരുണുമെന്നും താരം പറയുന്നു. താരങ്ങളുടെ അഭിനയം നിരീക്ഷിക്കാനും അതേക്കുറിച്ച് മനസ്സിലാക്കാനും ഇഷ്ടമാണ്.
Recommended Video

അങ്കിളിലെ വേഷം
17 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായാണ് അങ്കിളില്‍ മുത്തുമണി അഭിനയിച്ചത്. സിനിമ തിരഞ്ഞെടുക്കുമ്പോൾ ഒരിക്കൽ പോലും കഥാപാത്രത്തിന്റെ പ്രായം നോക്കാറില്ല. തുടക്കം മുതൽ എന്നെക്കാൾ പ്രായമുള്ള വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല ജോയ് ഏട്ടന്റെ ഷട്ടർ എനിക്ക് വളരെ ഇഷ്ടമുള്ളൊരു സിനിമയാണ്. അതിന് ശേഷം അദ്ദേഹം എഴുതുന്ന സിനിമ, മമ്മൂക്ക നായകൻ. നോ പറയേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ഒരു കഥാപാത്രമായി അഭിനയിക്കുകയാണല്ലോ നടിയുടെ ജോലിയെന്നും താരം ചോദിക്കുന്നു.

മമ്മൂട്ടിയുടെ നിര്‍ദേശം
മമ്മൂട്ടിയാണ് മുത്തുമണി ആ കഥാപാത്രം ചെയ്താല്‍ നല്ലതായിരിക്കും എന്ന് നിര്‍ദേശിച്ചത്. അതേക്കുറിച്ചും താരം പറഞ്ഞിരുന്നു. അങ്കിളിന്റെ പ്രൊമോഷൻ പരിപാടികളുടെ സമയത്താണ് ജോയ് ഏട്ടൻ ഇക്കാര്യം പറഞ്ഞത്. ചെറിയൊരു സീനിൽ മാത്രം വരുന്ന ഡോക്ടറുടെ കഥാപാത്രം ചെയ്യാനാണ് എന്നെ ആദ്യം വിളിച്ചത്. പക്ഷേ, ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ അമ്മയുടെ വേഷം ചെയ്യേണ്ട ആർട്ടിസ്റ്റ് മാറി. ഇനി ആര് എന്നാലോചിക്കുമ്പോൾ മുത്തുമണിയോട് ചോദിക്കൂവെന്ന് മമ്മൂക്ക പറഞ്ഞത്രേ.

മമ്മൂട്ടിയുടെ സംഭാവനയാണ്
അഭിനയത്തിലും മമ്മൂക്ക നന്നായി സഹായിച്ചു. ഒരു പെൺകുട്ടിയുടെ ദേഹത്ത് അവളുടെ സമ്മതമില്ലാതെ തൊട്ടാൽ തന്നെ കേസെടുക്കാൻ വകുപ്പുണ്ടെന്ന് ക്ളൈമാക്സിലൊരു ഡയലോഗുണ്ട്. അതൊക്കെ മമ്മൂക്കയുടെ സംഭാവനയാണ്. സമൂഹത്തെ നിരീക്ഷിക്കുകയും മനസിലാക്കുകയും അതുമായി ആത്മാർത്ഥമായി ഇടപഴകുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. താരമെന്ന രീതിയിൽ മാറിനിൽക്കുന്നില്ലെന്നും മുത്തുമണി പറയുന്നു.


Click it and Unblock the Notifications











