വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം നടി നഗ്മയ്ക്ക് കൊവിഡ് പോസിറ്റീവ്; എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് നടി

നടി നഗ്മയ്ക്ക് കൊവിഡ് പോസിറ്റീവായി. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായെന്ന റിസള്‍ട്ട് വന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍. ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ വാക്‌സിന്‍ സ്വീകരിച്ചാലും മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കണമെന്ന് കൂടി നടി പ്രിയപ്പെട്ടവരോട് പറയുന്നു.

'കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ടോസ് സ്വീകരിച്ചത്. പിന്നാടെ കൊവിഡ് ഉണ്ടോന്ന് പരിശോധിച്ചപ്പോള്‍ അത് പോസിറ്റീവ് ആയി. അതുകൊണ്ട് സ്വയം വീട്ടില്‍ ക്വാറന്റൈനിലാണ്. വാക്‌സിന്റെ ആദ്യ ടോസ് സ്വീകരിച്ചതിന് ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും നിര്‍ബന്ധമായും എടുത്തിരിക്കണം. ഒരു കാരണവശാലും അതിലൊരു അലംഭാവം കാണിക്കരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.. എന്നുമാണ് ട്വീറ്റിലൂടെ നഗ്മ പറയുന്നത്'.

nagma

നഗ്മയോട് സുരക്ഷിതമായി ഇരിക്കാനും അതിവേഗം സുഖം പ്രാപിച്ച് വരുമെന്നുമൊക്കെയുള്ള സന്ദേശങ്ങളുമായി പ്രിയപ്പെട്ടവരും എത്തി. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം നഗ്മയുടെ വിശേഷങ്ങള്‍ അന്വേഷിച്ച് ട്വീറ്റിന് താഴെ കമന്റിട്ടിരിക്കുകയാണ്. നടി എന്നതിലുപരി മഹിള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് നഗ്മ. രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ചതോടെ നഗ്മയുടെ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയാവാറുണ്ട്. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത് കൊണ്ടും നഗ്മ രംഗത്ത് വന്നിരുന്നു.

സാരി അഴകിൽ നടി നഗ്മ, നടിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങൾ കാണാം

Recommended Video

Mammootty Reveals The Reason Behind Hs Stylish Look | FilmiBeat Malayalam

ബോളിവുഡിലൂടെ അഭിനയ ജീവിതം തുടങ്ങിയ നഗ്മ പിന്നീട് തമിഴ്, മലയാളം, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഭോജ്പൂരിയിലാണ് അവസാനം സജീവമായി അഭിനയിച്ചത്. 2008 ല്‍ സിനിമാഭിനയത്തില്‍ നിന്നും മാറിയെങ്കിലും 2004 മുതലേ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു.

More from Filmibeat

Read more about: nagma നഗ്മ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X