For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡിവോഴ്‌സ് നല്‍കിയ ഷോക്കിലാണ് രാവണപ്രഭുവിലേക്ക് വിളിക്കുന്നത്, അത് ആശ്വാസമായി'

  |

  പുതിയ തലമുറക്കാര്‍ക്ക് നളിനി എന്ന നടിയെ അത്ര പരിചയമില്ല. തമിഴ് കോമഡി സീരിയല്‍ നടി എന്നതിനപ്പുറം നളിനിയെ അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒരുപാടുണ്ട്. എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമാ ലോകത്തെത്തിയ നളിനി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമാ ലോകം അടക്കിവാണ ഒരു കാലമുണ്ടായിരുന്നു.

  റെക്കോര്‍ഡുകള്‍ ഒടിയന് മുന്നില്‍ മുട്ടുമടക്കി! ആദ്യദിനത്തില്‍ കോടികള്‍ വാരി! കാണൂ!

  അന്നത്തെ പ്രകത്ഭ സംവിധായകര്‍ക്കൊപ്പവും മുന്‍നിര സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നളിനി പ്രവൃത്തിച്ചിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ തുടക്കക്കാരായിരുന്ന സമയത്ത് ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് ഓടുകയായിരുന്നു നളിനി. മലയാളത്തെക്കാള്‍ തമിഴിലാണ് നളിനി സിനിമകള്‍ അധികവും ചെയ്തത്.

  എല്ലാ നടിമാരെയും പോലെ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നളിനിയുടെ വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നത് നളിനിയുടെ തന്നെ തീരുമാനമായിരുന്നു. എന്നാല്‍ വിവാഹ മോചനം സംഭവിച്ചപ്പോള്‍ ആശ്വാസമായതും അതേ സിനിമാ ലോകമാണ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ നളിനി കഴിഞ്ഞകാലം ഓര്‍ത്തെടുത്തു.

  സിനിമയില്‍ അഭിനയിക്കണം എന്നത് എന്റെ അമ്മയുടെ ആഗ്രഹമായിരുന്നു. കൊറിയോഗ്രാഫറായ അച്ഛന് ഞാന്‍ പഠിച്ച് ഡോക്ടറോ വക്കീലോ ആകണം എന്നായിരുന്നു ആഗ്രഹം. എനിക്ക് സിനിമയില്‍ അഭിനയിക്കുന്നത് പോയിട്ട് കാണാന്‍ പോലും താത്പര്യമില്ലായിരുന്നു.

  ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇടവേള എന്ന ചിത്രത്തില്‍ അവസരം വന്നത്. ഈ ഒരൊറ്റ ചിത്രം എന്ന കണ്ടീഷനില്‍ അഭിനയിച്ചു തുടങ്ങി. പിന്നെ സിനിമയുടെ ചുഴിയില്‍ ഞാന്‍ അകപ്പെട്ടുപോയി. ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ വന്നു. അതോടെ പഠനം മുടങ്ങി. അതിപ്പോഴും സങ്കടമാണ്.

  ഇടവേളയ്ക്ക് ശേഷം നവംബറിന്റെ നഷ്ടം, ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക് (നടി ശോഭയുടെ ജീവിതകഥ ആസ്പദമാക്കിയ ചിത്രം), മൗനരാഗം, കൂലി, ഒരു മാടപ്രാവിന്റെ കഥ, ഒരു യുഗസന്ധ്യ, വാര്‍ത്ത, നിമിഷങ്ങള്‍, സ്‌നേഹമുള്ള സിംഹം, ആവനാഴി, അടിമകള്‍ ഉടമകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, വഴിയോര കാഴ്ചകള്‍, ശങ്കുനാഥം അങ്ങനെ അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാണ്.

  മലയാളത്തെക്കാള്‍ നളിനി കൂടുതല്‍ സിനിമകള്‍ ചെയ്തത് തമിഴകത്താണ്. എണ്‍പതിലധികം സിനിമകള്‍ ചെയ്തതില്‍ ഭൂരിഭാഗവും മികച്ച വിജയമാണ്. ചുരുക്കം സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും കന്നടയിലും തെലുങ്കിലും നളിനി ശ്രദ്ധേയയാണ്.

  ഞാന്‍ വന്ന സമയത്ത് മോഹന്‍ലാലും മമ്മൂട്ടിയും താരതമ്യേനെ പുതുമുഖങ്ങളാണ്. നസീര്‍ സറും മധുസാറുമൊക്കെയാണ് സീനിയേഴ്‌സ്. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഉള്ളിലൊരു പേടിയാണ്. സിനിമയില്‍ നിന്ന് വിട്ടു നിന്ന സമയത്താണ് ലാലും മമ്മൂട്ടിയും പടര്‍ന്ന് പന്തലിച്ചത്. വലിയൊരു ഇടവേളയ്ക്ക് ശേഷം രാവണപ്രഭു എന്ന സിനിമ ചെയ്യുമ്പോഴാണ് ആ മാറ്റം ശരിക്കും അനുഭവിച്ചത്- നളിനി പറഞ്ഞു

  സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാംഹം. വിവാഹ ശേഷം അഭിനയം വേണ്ട എന്നത് സ്വന്തം തീരുമാനമായിരുന്നു. ദാമ്പത്യ പരാജയത്തില്‍ ഇപ്പോള്‍ ദുഃഖിക്കുന്നില്ല. എല്ലാം മുകളിലുള്ള ഒരാള്‍ നേരത്തെ സ്‌ക്രിപ്റ്റ് തയ്യാറാക്കി വച്ചതാണ്. നമ്മള്‍ അഭിനേതാക്കള്‍ മാത്രം.. അങ്ങനെ കരുതും. മിടുക്കനായ ഒരു മകനെയും മിടുക്കിയായ ഒരു മകളെയും ദൈവം എനിക്ക് തന്നു.. അതിനുള്ള നന്ദി തീര്‍ത്താല്‍ തീരില്ല.

  ഡിവോഴ്‌സിന്റെ ഷോക്കില്‍ നില്‍ക്കുമ്പോഴാണ് ആന്റണി പെരുമ്പാവൂര്‍ രാവണപ്രഭുവിലേക്ക് വിളിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ, രഞ്ജിത്തിന്റെ രചന, ജഗതി ചേട്ടന്റെ പെയറായി ചെറിയ , നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു. മനസ്സ് തകര്‍ന്ന സമയമായിരുന്നതിനാല്‍ തിരിച്ചുവരവിനെ കുറിച്ചോ അഭിനയത്തെ കുറിച്ചോ ചിന്തിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. സ്‌നേഹപൂര്‍വ്വം ആ അവസരം നിഷേധിച്ചു. ''അമ്മേ പോയി ചെയ്യൂ, ഒരു റിലീഫ് ആയിരിക്കും '' എന്ന് മക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് പിന്നെ ഡേറ്റ് കൊടുത്തത്.

  രാവണപ്രഭുവില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ തെലുങ്ക്, തമിഴ് സീരിയലുകളില്‍ നിന്ന് കോളുകള്‍ വന്നിരുന്നു. സിനിമയില്‍ ചെയ്യാത്ത വ്യത്യസ്ത വേഷങ്ങള്‍ സീരിയലില്‍ ലഭിച്ചതോടെ അങ്ങോട്ടേക്ക് മാറി. വില്ലത്തി വേഷങ്ങള്‍ ചെയ്തു മടുത്തപ്പോഴാണ് കോമഡിയിലേക്ക് മാറിയത്. കോമഡി ചെയ്യുമ്പോള്‍ വല്ലാത്ത ഫീലാണ്- നളിനി പറഞ്ഞു

  English summary
  Actress Nalini about her comeback after divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X