»   » സിനിമയിലെ ഫോട്ടോസ് കണ്ടിട്ട് ഞാനും ധ്യാനും പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചു; നമിത പ്രമോദ്

സിനിമയിലെ ഫോട്ടോസ് കണ്ടിട്ട് ഞാനും ധ്യാനും പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചു; നമിത പ്രമോദ്

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും നമിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അടി കപ്യാരെ കൂട്ടമണി. ക്രിസ്മസ് ദിവസം റിലീസ് ചെയ്ത അടി കപ്യാരെ കൂട്ടമണിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം താന്‍ നന്നായി ടെന്‍ഷന്‍ അടിച്ചുവെന്ന് നടി നമിത പ്രമോദ് പറയുന്നു.

ക്രിസ്മസ് ആയതുക്കൊണ്ട് കസിന്‍സ് എല്ലാവരും വീട്ടിലുണ്ടായിരുന്നു. എങ്കിലും ഒരു ഫോണ്‍ വിളിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ധ്യാനും നിര്‍മ്മാതാക്കളും പറഞ്ഞപ്പോഴാണ് ഒരു സമാധാനം കിട്ടിയത്. നമിത പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത തന്റെ പുതിയ ചിത്രമായ അടി കപ്യാരെ കൂട്ടമണിയുടെ അനുഭവം പങ്ക് വച്ചത്.

namitha-pramod

സിനിമയിലെ എന്റെയും ധ്യാനിന്റെയും ഫോട്ടോസ് കണ്ട് ഞങ്ങള്‍ പ്രണയത്തിലാണോ എന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ ധ്യാനും ഞാനും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണ്. സിനിമയിലെ ഞങ്ങളുടെ ഫോട്ടോസ് കണ്ട് തെറ്റിദ്ധരിച്ചതാണെന്നും നമിത പറയുന്നു.

അധിഷ്ട ലക്ഷമി എന്ന തമിഴ് കഥപാത്രത്തെയാണ് ചിത്രത്തില്‍ നമിത അവതരിപ്പിച്ചത്. ഒരു മെന്‍സ് ഹോസ്പിറ്റലില്‍ അകപ്പെട്ട് പോകുന്ന ഒരു പെണ്‍കുട്ടിയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് അടി കപ്യാരെ കൂട്ടുമണി.

English summary
Actress Namitha Pramod about Adi Kpyare Koottamni.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam