»   » ആഘോഷം ഹൈദരബാദില്‍, നമിതയുടെ ന്യൂ ഇയര്‍ സെലിബ്രേഷനിലെ ആ പ്രത്യേകത എന്തായിരുന്നു?

ആഘോഷം ഹൈദരബാദില്‍, നമിതയുടെ ന്യൂ ഇയര്‍ സെലിബ്രേഷനിലെ ആ പ്രത്യേകത എന്തായിരുന്നു?

By: Sanviya
Subscribe to Filmibeat Malayalam


അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം നമിത പ്രമോദ് തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്. ഹൈദരബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. അതുക്കൊണ്ട് തന്നെ ഇത്തവണത്തെ നമിതയുടെ ന്യൂ ഇയര്‍ ആഘോഷവും ഹൈദരബാദിലായിരുന്നു.

എല്ലാ വര്‍ഷവും തുടക്കത്തില്‍ നല്ല വര്‍ഷമാകുമെന്ന് ചിന്തിക്കാറുണ്ട്. വലിയ കുഴപ്പമില്ലാതെയാണ് ഇതുവരെ ഓരോ വര്‍ഷവും കടന്ന് പോയത്. ഇതും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കുന്നു. നമിത പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

namitha-pramod

മിക്ക ആഘോഷങ്ങളും ഇപ്പോള്‍ ഹൈദരാബാദില്‍ വച്ച് തന്നെയാണെന്ന് നടി പറഞ്ഞു. കുടുംബത്തോടൊപ്പം പല സ്ഥലങ്ങളില്‍ പോയി ന്യൂ ഇയര്‍ ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഹൈദരബാദില്‍ ആഘോഷിക്കുന്നത്.

സെലിബ്രിറ്റിയായി എന്ന് വിചാരിച്ച് ആഘോഷങ്ങളില്‍ ഒന്നും ഒരു വ്യത്യാസവും വന്നിട്ടില്ല. അന്നും ഇന്നും എല്ലാ ആഘോഷങ്ങളും കുടുംബത്തിനൊപ്പം തന്നെ. അച്ഛനും അമ്മയും അനിയത്തിയും ഉണ്ടാകും.

English summary
Actress Namitha Pramod new year celebration.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam