»   » നടി നന്ദിനിയും നിത്യാനന്ദ ശിഷ്യ

നടി നന്ദിനിയും നിത്യാനന്ദ ശിഷ്യ

Posted By:
Subscribe to Filmibeat Malayalam
Nandhini
വിവാദങ്ങള്‍ പെരുമഴ പോലെ പെയ്യുകയാണെങ്കിലും സ്വാമി നിത്യാനന്ദയുടെ പ്രഭാവത്തിന് യാതൊരു കുറവുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പീഡനക്കേസുകളിലടക്കം പ്രതിയായിട്ടും സ്വാമിയെ തേടിയെത്തുന്ന വിഐപി ശിഷ്യഗണത്തിന് യാതൊരു കുറവില്ല.

ബോളിവുഡ് താരം വിവേക് ഒബ്‌റോയിക്കും ജൂഹി ചൗളയ്ക്കും രഞ്ജിതയ്ക്കും ശേഷം മറ്റൊരു താരസുന്ദരി കൂടി നിത്യാനന്ദയുടെ ശിഷ്യാപദം അലങ്കരിയ്ക്കാന്‍ ഒരുങ്ങുകയാണ്. വേറാരുമല്ല അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലൂടെ മലയാളിയ്ക്ക് പരിചിതയായ നടി നന്ദിനായണ് നിത്യാനന്ദയുടെ ശിഷ്യയാവുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാംഗ്ലൂരില്‍ താമസിയ്ക്കുന്ന നന്ദിനി ഏറെക്കാലമായി നടുവേദന കൊണ്ട് വലയുകയായിരുന്നു. പല വിധത്തിലുള്ള ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് കൗസല്യയുടെ ഒരു സുഹൃത്ത് സ്വാമി നിത്യാനന്ദയുടെ 'തെറാപ്പി'കളെ കുറിച്ച് പറഞ്ഞത്.

തുടര്‍ന്ന് സ്വാമിയുടെ ആശ്രമത്തിലെത്തി നന്ദിനി ചികിത്സയ്ക്ക് വിധേയയായി. നടിയുടെ അദ്ഭുതപ്പെടുത്തി നടുവേദന പെടുന്നനെ സുഖപ്പെടുകയും ചെയ്തു. അതോടെ സ്വാമിയില്‍ വിശ്വാസമേറിയ കൗസല്യ നിത്യാനന്ദയുടെ കടുത്ത ഭക്തയായി മാറുകയും ചെയ്തു.

അസുഖം മാറിയെങ്കിലും സ്വാമിയുടെ ആശ്രമത്തില്‍ സ്ഥിരമായി എത്താറുള്ള നന്ദിനി ധ്യാനത്തിലും മറ്റു യോഗാ ക്‌ളാസുകളിലും ഒക്കെ സജീവമായി പങ്കെടുക്കാറുണ്ടെന്നാണ് ഇവിടുത്തെ സന്ദര്‍ശകര്‍ വെളിപ്പെടുത്തുന്നത്. വിവാദങ്ങളൊന്നും നിത്യാനന്ദയുടെ യശസ്സിനെ തെല്ലും ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെല്ലാമെന്ന് ആശ്രമത്തിലെ അധികൃതര്‍ പറയുന്നു.

തമിഴിലും തെലുങ്കിലും കൗസല്യയെന്ന പേരില്‍ അഭിനയിച്ച നന്ദിനിയുടെ ആദ്യ മലയാളം ചിത്രം ഏപ്രില്‍ 16 ആയിരുന്നു. ലേലം, കരുമാടിക്കുട്ടന്‍, തച്ചിലേടത്ത് ചുണ്ടന്‍, തുടങ്ങിയവയാണ് നന്ദിനിയുടെ പ്രധാന മലയാള സിനിമകള്‍.

English summary
Tamil actress Ranjitha, the new disciple whom Nithyanand has found is Tamil actress Kausalya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam