»   » നായികയുടെ തൊലി വെളുത്തിരുന്നാല്‍ മാത്രമാണോ സിനിമ വിജയ്ക്കുകയുള്ളു? നന്ദിത പറയുന്നു

നായികയുടെ തൊലി വെളുത്തിരുന്നാല്‍ മാത്രമാണോ സിനിമ വിജയ്ക്കുകയുള്ളു? നന്ദിത പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമയില്‍ നായികയുടെയും നായകന്റെയും തൊലി വെളുത്തിരുന്നാല്‍ മാത്രമാണ് സിനിമ വിജയിക്കുകയുള്ളോ? അല്ലതായും എത്രയോ സിനിമകള്‍ വിജയിച്ചുണ്ട് എന്നല്ലേ ആലോചിക്കുന്നത്.

എന്നാല്‍ നായികമാരുടെ തൊലി നിര്‍ബന്ധമായും വെളുത്തിരിക്കണമെന്ന് ചിന്തിക്കുന്ന സംവിധായകരും ഉണ്ട്. തൊലി കറുത്തിരിക്കുന്ന നടിമാരാണ് എത്തുന്നതെങ്കിലോ? ആ നടിയെ നിര്‍ബന്ധമായി വെളുപ്പിച്ചെടുക്കുകെയും ചെയ്യും സംവിധായകന്‍. ഇത്തരത്തില്‍ ഒരു അനുഭവം നന്ദിത ദാസ് പറയുന്നു.

nanditadas

കറുത്ത തൊലി നിറം ഗ്രാമീണ സ്ത്രീകളുടെ അടിസ്ഥാന വ്യക്തിത്വമാണെന്ന സ്ഥിരം സങ്കല്പം നിലനില്‍ക്കുന്നതുക്കൊണ്ടാണത്രേ ഇങ്ങനെ സംഭവിക്കുന്നത്. തനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു ചിത്രത്തില്‍ മധ്യവര്‍ഗ്ഗ വിദ്യാഭ്യാസ സമ്പന്നയായ യുവതിയുടെ വേഷം താന്‍ അവതരിപ്പിച്ചിരുന്നു. ആ വേഷം ചെയ്തപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ തന്നോട് പറയുകയുണ്ടായി താങ്കളുടെ നിറം കുറച്ച് വെളുപ്പിക്കാമോ എന്ന്. സംവിധായകന്റെ ഈ ചോദ്യം ഒട്ടും ശരിയായില്ലെന്ന് തന്നെയാണ് താരം പറയുന്നത്.

തൊലി വെളുപ്പിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ വിലയിരുത്തേണ്ടതെന്നാണ് താരം പറയുന്നത്. ഇന്ത്യയില്‍ നിലവിലുള്ള സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുക അത്ര എളുപ്പമല്ലെന്നും നന്ദിത പറയുന്നു. ചെന്നൈയില്‍ ബ്രേക്കിങ് ബ്യൂട്ടി സ്റ്റീരിയോ ടൈപ്‌സ് എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

English summary
nandita das is an Indian film actress and director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam