»   » നിവേദതയെ മലയാളത്തിന് നഷ്ടപ്പെട്ടു... ഫിലിംഫെയറില്‍ നിവേദ വന്നത് മലയാളിയായിട്ടല്ല !!

നിവേദതയെ മലയാളത്തിന് നഷ്ടപ്പെട്ടു... ഫിലിംഫെയറില്‍ നിവേദ വന്നത് മലയാളിയായിട്ടല്ല !!

Posted By: Rohini
Subscribe to Filmibeat Malayalam

വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെയും ഗോപികയുടെയും മകളായി എത്തിയതിലൂടെയാണ് നിവേദ തോമസ് മലയാളികള്‍ക്ക് പരിചയം. എന്നാല്‍ ആ മകളെ മലയാളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്.

കീര്‍ത്തിയും മറ്റ് നടിമാരും കാത്തിരിയ്ക്കുന്ന അവസരം, നിവേദയ്ക്ക് എങ്ങനെ കിട്ടി? കുശുമ്പ് കുത്തുന്നു!

തെലുങ്കില്‍ മിന്നിക്കയറുകയാണ് ഇപ്പോള്‍ നിവേദ തോമസ്. അറുപത്തിനാലാമത് ഫിലിംഫെയര്‍ പുരസ്‌കാര വേദിയില്‍ നിവേദ എത്തിയത് മലയാള സിനിമയെ പ്രതിനിധീകരിച്ചുകൊണ്ടല്ല.. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

നിവേദയുടെ വേഷം

കറുത്ത നിറത്തിലുള്ള ഗൗണാണ് നിവേദ ധരിച്ചത്. റെഡ് കാര്‍പെറ്റിലൂടെ നടക്കുമ്പോള്‍ നിവേദയുടെ കണ്ണ് ആകര്‍ഷണമായിരുന്നു. ആഭരണങ്ങളൊന്നും ഇടാതെ തന്നെ നിവേദ റെഡ്കാര്‍പാറ്റില്‍ ആകര്‍ഷണമായി.

തെലുങ്കിനെ പ്രതിനിധീകരിച്ച്

തെലുങ്ക് സിനിമാ ലോകത്തെ പ്രതിനിധീകരിച്ചാണ് ഇത്തവണ നിവേദ ഫിലിംഫെയര്‍ പുരസ്‌കാരത്തില്‍ പങ്കെടുത്തത്.

സമാന്തയ്‌ക്കൊപ്പം മത്സരം

തെലുങ്കിലെ മികച്ച നടിയ്ക്കുള്ള നോമിനേഷനില്‍ നിവേദയുടെ പേരുണ്ടായിരുന്നു. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവേദയെ പരിഗണിച്ചത്. എന്നാല്‍ അ ആ എന്ന ചിത്രത്തിലെ അഭിനയത്തിന് സമാന്ത പുരസ്‌കാരം കൊണ്ടുപോയി.

നിവേദ തെലുങ്കില്‍

ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് നിവേദ തെലുങ്ക് സിനിമാ ലോകത്ത് എത്തിയത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. അതോടെ തെലുങ്കില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള ജയ് ലാവ കുസയും നാനിക്കൊപ്പമുള്ള നിന്നു കോരിയുമാണ് പുതിയ തെലുങ്ക് ചിത്രങ്ങള്‍.

മലയാളത്തില്‍

മലയാളികളെ സംബന്ധിച്ച് ഇപ്പോഴും ബാലതാരമാണ് നിവേദ തോമസ്. റോമന്‍സ്, മണിരത്‌നം എന്നീ ചിത്രങ്ങളിലൂടെയാണ് നിവേദ മലയാളത്തില്‍ നായികയായത്. രണ്ട് ചിത്രങ്ങളിലും നിവേദയുടെ വേഷം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി.

തമിഴില്‍

വിജയ് യുടെ സഹോദരി (ജില്ല), കമല്‍ ഹസന്റെ മകള്‍ (പാപനാശം) എന്നിങ്ങനെയാണ് നിവേദ തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. നവീന സരസ്വതി ശപതം എന്ന ചിത്രത്തിലെ നായികാ വേഷം ശ്രദ്ധിക്കപ്പെട്ടു.

English summary
Actress Niveda Thomas at Filmfare Awards 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam