»   » സിനിമ കാണുമ്പോള്‍ വിചാരിക്കും ജീവിതവും അങ്ങനെയാണെന്ന്, പാര്‍വ്വതി പറയുന്നു

സിനിമ കാണുമ്പോള്‍ വിചാരിക്കും ജീവിതവും അങ്ങനെയാണെന്ന്, പാര്‍വ്വതി പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

സിനിമ പുതുതലമുറയെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. എന്തിന് പറയണം, ഇക്കാലത്ത് ഒരു പ്രണയമോ സൗഹൃദമോ ഉണ്ടാകുന്നത് പോലും സിനിമയുടെ സ്വാധീനം തന്നെയാണ്. അങ്ങനെ വരുമ്പോള്‍ മോശമായ കാര്യങ്ങള്‍ പോലും പുതുതലമുറ സിനിമയില്‍ നിന്ന് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അടുത്തിടെ സിനിമകളില്‍ കാണിക്കുന്ന പല രംഗങ്ങളും കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് പറഞ്ഞ് സിനിമ ലോകത്തുള്ളവരടക്കം ഒട്ടേറെ പേര്‍ രംഗത്ത് വന്നിരുന്നു.

സിനിമയാണ് ജീവിതമെന്ന് കരുതുന്നവരാണ് ഇന്നത്തെ തലമുറ. സൗഹൃദവും പ്രണയവും ഉണ്ടാകുന്നത് പോലും ദില്‍വാലെ ദുല്‍ഹനിയ ലേ ജായേഗെ യൊ മറ്റൊ കണ്ടിട്ടാകും. ജീവിതം ഇതാണെന്ന് നമ്മള്‍ ഓരോരുത്തരും ഉറച്ച് വിശ്വസിക്കുന്നു. പറയുന്നത് മറ്റാരുമല്ല, നടി പാര്‍വ്വതി തന്നെ. ഇപ്പോഴാണ് തനിക്ക് മനസിലാകുന്നത് പുതുതലമുറയെ സിനിമ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്, പാര്‍വതി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

സിനിമ കാണുമ്പോള്‍ വിചാരിക്കും ജീവിതവും അങ്ങനെയാണെന്ന്

സിനിമയില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ പിന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതോ, അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത് ട്രാപ് ചെയ്യുന്ന പയ്യനെയോ നല്ലതായി കാണിക്കുമ്പോള്‍ അത് പന്ത്രണ്ട് വയസുള്ള കുട്ടികള്‍ കണ്ട് പഠിക്കുന്നു. അതാണ് ശരിയെന്ന് വിചാരിക്കുന്നു. പാര്‍വ്വതി പറയുന്നു. സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

സിനിമ കാണുമ്പോള്‍ വിചാരിക്കും ജീവിതവും അങ്ങനെയാണെന്ന്

സിനിമയില്‍ അങ്ങനെ കാണിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ചിന്തിച്ച് ശരിയായ വഴിക്ക് നീങ്ങുകയാണ് വേണ്ടതെന്ന് പാര്‍വ്വതി പറയുന്നു.

സിനിമ കാണുമ്പോള്‍ വിചാരിക്കും ജീവിതവും അങ്ങനെയാണെന്ന്

സൗഹൃദമോ പ്രണയമോ പോലും ദില്‍വാലെ ദുല്‍ഹനിയ ലേ ജായാഗെ യൊ പോലുള്ള ചിത്രങ്ങള്‍ കണ്ട് ഉണ്ടാകുന്നതാണ്. പാര്‍വ്വതി പറയുന്നു.

സിനിമ കാണുമ്പോള്‍ വിചാരിക്കും ജീവിതവും അങ്ങനെയാണെന്ന്

സിനിമ കാണുമ്പോള്‍ അതാണ് ജീവിതമെന്ന് പലരും വിശ്വസിക്കുന്നു. പാര്‍വ്വതി

English summary
Actress Parvathy about new generation.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam