»   » അന്ന് മുതലാണ് പാര്‍വതി അഹങ്കാരിയായത്! പീഡിപ്പിച്ച ആളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും നടി

അന്ന് മുതലാണ് പാര്‍വതി അഹങ്കാരിയായത്! പീഡിപ്പിച്ച ആളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും നടി

Posted By:
Subscribe to Filmibeat Malayalam
'അന്ന് മുതല്‍ ഞാൻ അഹങ്കാരിയായി' | filmibeat Malayalam

പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഒട്ടനവധി കിട്ടുന്നുണ്ടെങ്കിലും നടി പാര്‍വതിയ്ക്ക് ഇത്തവണ വിവാദങ്ങള്‍ നിറഞ്ഞ വര്‍ഷം തന്നെയാണ്. പാര്‍വതി എന്ത്് പറഞ്ഞാലും അതെല്ലാം വിവാദമായി മാറുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ട് വരുന്നത്. മമ്മൂട്ടിയെ വിമര്‍ശിച്ച് പറഞ്ഞതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായിരുന്നത്.

സെക്‌സ് റാക്കറ്റ്, പിടിയിലായ റിച്ചാ സക്‌സേന ആരാണ്? ഇതുവരെ പിടിയിലായ പ്രമുഖ നടിമാര്‍ ഇവരൊക്കെയാണ്!!!

ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച കസബ സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ തന്നെ നിരാശപ്പെടുത്തിയെന്ന തരത്തില്‍ നടി പാര്‍വതി മേനോന്‍ നടത്തിയ പരാമര്‍ശമാണ് വലിയ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടത്. ശേഷം നടിയ്ക്ക് പൊങ്കാലയിട്ട് മമ്മൂട്ടി ആരാധകരും രംഗത്തെത്തിയിരുന്നു. അതിനിടെ താന്‍ അഹങ്കാരിയായി മാറിയതിനെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

പാര്‍വതിയ്ക്ക് ഇതൊക്കെ പുല്ലാണ്


തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പുല്ല് വില കൊടുത്താണ് പാര്‍വതി നടക്കുന്നത്. തന്നെ ഇതൊന്നും ബാധിക്കില്ലെന്നുള്ളതാണ് നടിയുടെ നിലപാട്. അതിനിടെ തന്റെ നേരെ നടക്കുന്ന ആക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പാര്‍വതി. ന്യൂസ് മിനുറ്റ് എന്ന ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ചോദ്യം ചോദിക്കാനുണ്ടാവും

താന്‍ പഠിക്കുന്ന കാലത്ത് ഒരു വായാടി ഒന്നുമായിരുന്നില്ല. എന്നാല്‍ എല്ലാവരോടും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ആളായിരുന്നു. അത് തന്നെയാണ് താന്‍ ഇപ്പോഴും പിന്തുടരുന്നതെന്നാണ് പാര്‍വതി പറയുന്നത്.

അഹങ്കാരി ആയത് ഇങ്ങനെയാണ്

ഒരു കാലത്ത് തനിക്ക് സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. അപ്പോള്‍ സ്‌ക്രീപ്റ്റ് വായിക്കണമെന്ന് പറഞ്ഞതോടെ അവരെന്നെ ഒരു അഹങ്കാരിയായി കാണുകയായിരുന്നെന്നാണ് പാര്‍വതി പറയുന്നത്.

കലയെ സ്‌നേഹിക്കുന്നവര്‍ക്ക് അതിന് കഴിയില്ല


കലയെയും കലയെ സ്‌നേഹിക്കുന്നവരെയും ആര്‍ക്കും തടയാനാകില്ല. നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ എത്രകാലം വഴക്കിടാന്‍ സാധിക്കുമെന്നും പാര്‍വതി ചോദിക്കുന്നു.

വനിതാ സംഘടനയുടെ ലക്ഷ്യം

പീഡനം ഒരിക്കലെങ്കിലും അനുഭവത്തിലൂടെ കടന്ന് പോവാത്തരവായി ആരുമുണ്ടാവില്ല. അങ്ങനെ ഇല്ലാത്തവരുണ്ടെങ്കില്‍ അവരെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദിക്കുന്നു. ഭൂരിപക്ഷം ആളുകളും ഈ അനുഭവത്തിലൂടെ കടന്ന് പോയവരായിരിക്കുമെന്നാണ് പാര്‍വതി പറയുന്നത്. ഇത്തരം സാഹചര്യം വരുമ്പോള്‍ പിന്തുണയ്ക്കുന്ന സംസ്‌കാരം നമ്മള്‍ ഇതുവരെ വളര്‍ത്തി എടുത്തിട്ടില്ലെന്നുമാണ് നടി പറയുന്നത്.

അതിജീവിച്ചവര്‍ ഒറ്റപ്പെടും


പീഡനങ്ങളെ അതിജീവിച്ചവര്‍ ഒറ്റപ്പെടും. പീഡിപ്പിച്ച ആളുടെ പേര് പറയാന്‍ തന്നെ പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. അത് പറഞ്ഞാല്‍ എന്റെ കൂടെ ഞാന്‍ മാത്രമെ ഉണ്ടാവുകയുള്ളു. മറ്റുള്ളവര്‍ പിന്നിലൊളിച്ച് നില്‍ക്കുമെന്നും എന്റെ കൈയില്‍ തെളിവില്ല. അത് കൊണ്ട് എല്ലാവരും മുന്നോട്ട് വന്ന് പറയണമെന്നും പാര്‍വതി പറയുന്നു.

English summary
Actress Parvathy opens up about her recent controversies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X