For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രധാരണം അങ്ങനെയല്ല!! എന്നാൽ ഇവൾ എന്നോടെന്നും അടുത്ത് നിൽക്കുന്നു, പാർവതി വെളിപ്പെടുത്തുന്നു

  |

  ചെയ്ത കഥാപാത്രങ്ങളിൽ തന്റേതായ കൈയൊപ്പ് പതിപ്പിച്ച താരമാണ് നടി പാർവതി. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് ഫലിപ്പിച്ച് കയ്യടി നേടിയ ചുരുക്കം ചില താരങ്ങൾ മാത്രമാണ് മലയാള സിനിമയിലുളളത്. ചുരുങ്ങിയ സമയം കൊണ്ട് ആ സുവർണ്ണ നേട്ടം സ്വന്തമാക്കിയ താരമാണ് പാർവതി.പല കഥാപാത്രങ്ങളിലും പാർവതിയെ തന്നെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

  ഷൂട്ടിങ് കഴിഞ്ഞ് കാട്ടിൽ നിന്ന് മടങ്ങവെ അപകടം!! പ്രമുഖ സീരിയൽ നടിമാർ മരിച്ചു

  ഒരു പക്ഷെ ആ കഥാപാത്രവുമായി താര അത്രയധികം ഇഴുകി ചേരുന്നതു കൊണ്ടാകാം. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന പാർവതിയുടെ കഥാപാത്രങ്ങളിലൊന്നാണ് ചാർലിയിലെ ടെസ. പ്രേക്ഷകർക്ക് മാത്രമല്ല താരത്തിന്റേയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ടെസ. ടെസയെ കുറിച്ചും തന്നെ സ്വാദീനിച്ച കഥാപാത്രങ്ങളെ കുറിച്ചും പാർവതി തുറന്നു പറയുകയാണ്. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  ഇൻസ്പെക്ടർ ബൽറാമിന് തോളോട് തോൾ!! ടൊവിനേയുടെ പോലീസ് അവതാരം.. കൽകി റിലിസിങ് ഡേറ്റ് പുറത്ത്

   ടെസ എന്റെ കൂട്ടുകാരി

  ടെസ എന്റെ കൂട്ടുകാരി

  ഇതുവരെ ചെയ്തതിൽ താനുമായി ഏറെ സാമ്യമുള്ള കഥാപാത്രമാണ് ചാർലിയിലെ ടെസ. വ്യത്യസ്ത വഴികളിലൂടെ പ്രണയ സാക്ഷാത്കാരം നേടുന്ന നായികയാണ്. ടെസയായി അഭിനയിക്കുന്നതിനു മുൻപ് തന്നെ ആ കഥാപാത്രത്തിന്റെ സാഹസിക മനോഭാനം എനിക്കുണ്ടായിരുന്നു. വസ്ത്രധാരണ രീതി ടെസയെ പോലെയല്ലെന്നും പാർവതി പറഞ്ഞു.

  കഥാപാത്രങ്ങൾ പഠിപ്പിച്ചത്

  കഥാപാത്രങ്ങൾ പഠിപ്പിച്ചത്

  താൻ ചെയ്ത കഥാപാത്രങ്ങൾ ഒരകു തരത്തിലല്ലെങ്കിൽ മറ്റൊരു തീതിയിൽ തന്നെ സ്വാധീനിക്കാറുണ്ട്. ബാംഗ്ലൂർ ഡെയ്സിലെ സാറയാണ് എന്നെ കൂടുതൽ ചിരിക്കാനും ഓപ്പണാകാനും പഠിപ്പിച്ചത്. പ്രണയത്തിൽ എങ്ങനെ ധൈര്യവതിയാവാമെന്ന് മംരിയാനിലെ പനിമലർ പഠിപ്പിച്ചു. സാഹചര്യങ്ങളെ കരുത്തോടെ പ്രതികരിക്കാൻ പഠിപ്പിച്ചത് ടേക്ക് ഓഫിലെ സമീറയാണ്. അങ്ങനെ താൻ ചെയ്ത കഥാപാത്രങ്ങൾ തന്നെ പലതും പഠിപ്പിച്ചിട്ടുണ്ടെന്ന് പാർവതി പറഞ്ഞു.

   ഇടവേളയ്ക്ക് ശേഷം ഉയരെ

  ഇടവേളയ്ക്ക് ശേഷം ഉയരെ

  ഒരു ഇടവേളയ്ക്ക് ശേഷം പാർവതി വീണ്ടും വെളളിത്തിരയിലേയ്ക്ക് മടങ്ങി വരുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിൽ ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്, പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ആഡിഡ് ആക്രമണത്തിൽ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയാണ് പാർവതി അവതരിപ്പിക്കുന്നത്. താരത്തിനോടൊപ്പം മലയാളത്തിലെ യുവതാരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലിയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  പല്ലവിയാകാനുളള തയ്യാറെടുപ്പ്

  പല്ലവിയാകാനുളള തയ്യാറെടുപ്പ്

  ആഗ്രയിലെ ഷീറോസ് കഫെ സന്ദർശിച്ചതിനു ശേഷമായിരുന്നു പാർവതി പല്ലവിയാകാനുളള തയ്യാറെടുപ്പികൾ തുടങ്ങിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ഥാപനമാണ് ഷീറോസ് കഫെ. അവരുടെ ജീവിതം പഠിക്കാനായി പാർവതി ഷീറോസിൽ എത്തിയിരുന്നു. അവിടെ നിന്ന് ലഭിച്ച സ്നേഹത്തിനും സഹകരണത്തിനും അകമൊഴിഞ്ഞ നന്ദിയും പാർവതി രേഖപ്പെടുത്തിയിട്ടുണ്ട്. ആസിഡ് ആക്രമണത്തിൽ ജീവൻ വെടിഞ്ഞവർ പലരുണ്ടെങ്കിലും അതിൽ അതിജീവിച്ചവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള ദൃഢവിശ്വാസത്തിൽ പിറന്നവളാണ് പല്ലവിയും. ഈ ശക്തിയെ അവതരിപ്പിക്കാൻ കിട്ടിയ അവസരത്തിന് നന്ദിയും പാർവതി അറിയിച്ചിരുന്നു.

  English summary
  actress parvathy says about charly tessa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X