»   » നടി പ്രിയങ്ക നായര്‍ വിവാഹിതയായി

നടി പ്രിയങ്ക നായര്‍ വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Priyanka Nair
പ്രശസ്ത ചലച്ചിത്രതാരം പ്രിയങ്ക നായര്‍ വിവാഹിതയായി. ചിദംബരം സ്വദേശി ലോറന്‍സ് റാം ആണ് വരന്‍.തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹച്ചടങ്ങിന് ക്ഷണമുണ്ടായത്.

മോഡലിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രിയങ്ക 2006ല്‍ വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയജീവിതത്തിന് തുടക്കമിട്ടത്. ചിത്രത്തില്‍ പശുപതിയുമൊത്തുള്ള ഗാനരംഗം പ്രിയങ്കയെ ഏറെ പ്രശസ്തയാക്കിയിരുന്നു.

2008ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്ക ഭൂമി മലയാളം, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിനും മലയാളത്തിനും പുറമെ സിന്ദഗിയെന്ന കന്നഡ ചിത്രത്തിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യം തിയറ്ററുകളിലെത്തിയ കാസനോവയാണ് പ്രിയങ്കയുടെ അവസാനചിത്രം.

ലോറന്‍സ് റാം തമിഴ് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam